കുറുപ്പംപടിയ്ക്ക് സമീപം മറിഞ്ഞ സ്വകാര്യ ബസ് ക്രെയിന്‍ ഉപയോഗിച്ച് നിവര്‍ത്തുന്നു. |
പെരുമ്പാവൂര്‍: കുറുപ്പംപടി പാറ ജങ്ങ്ഷനു സമീപം സ്വകാര്യബസ്
മറിഞ്ഞ് ഒരാള്‍ മരിച്ചു. ഇരുപത്തിയഞ്ചോളം പേര്‍ക്ക് പരുക്കേറ്റു.
വേങ്ങൂറ്‍
മാളിയേക്കല്‍ വീട്ടില്‍ പ്രഭാകരണ്റ്റെ മകന്‍ പങ്കജാക്ഷന്‍ (45) ആണ് മരിച്ചത്.
ഇന്നലെ രാവിലെ എട്ടേകാലിന് വേങ്ങൂര്‍-പെരുമ്പാവൂറ്‍ റൂട്ടില്‍ സര്‍വ്വീസ്
നടത്തുന്ന കെ.എല്‍ 07 എ.ജെ 4224 നമ്പറിലുള്ള സെണ്റ്റ് തോമസ് എന്ന ബസാണ്
മറിഞ്ഞത്. അമിതവേഗതയും ഡ്രൈവറുടെ അശ്രദ്ധയുമാണ് അപകടകാരണമെന്ന് പോലീസ്
പറയുന്നു. നിയന്ത്രണം വിട്ട ബസ് റോഡിനു കുറുകെ മറിയുകയായിരുന്നു. മൂന്നു
മണിക്കൂറോളം ഈ റോഡില്‍ ഗതാഗതം സ്തംഭിച്ചു.
പങ്കജാക്ഷന്‍ |
ബസിണ്റ്റെ ഡോര്‍ചെക്കര്‍ വേങ്ങൂറ്‍
കോലോത്തുംകുടി അനീഷി (34) ണ്റ്റെ കൈവിരലുകള്‍ മുറിഞ്ഞുപോയതിനാല്‍ എറണാകുളം
സ്പെഷ്യലിസ്റ്റ് ആശുപത്രിയിലും ഡ്രൈവര്‍ കൊമ്പനാട് എലഞ്ഞിയ്ക്കല്‍ മലയില്‍
എല്‍ദോസി (45)നെ വാരിയെല്ലുകള്‍ തകര്‍ന്ന നിലയില്‍ കോലഞ്ചേരി മെഡിയ്ക്കല്‍ കോളജ്
ആശുപത്രിയിലും പ്രവേശിപ്പിച്ചു. മറ്റുള്ളവരെ കുന്നത്തുനാട് താലൂക്ക്
ആശുപത്രിയിലും ടൌണിലെ സ്വകാര്യ ആശുപത്രികളിലുമായി പ്രവേശിപ്പിച്ചു. പ്രളയക്കാട്
പുലക്കുടി വീട്ടില്‍ മരിയ പോള്‍ (24), വേങ്ങൂറ്‍ വെള്ളക്കനി വീട്ടില്‍
കാര്‍ത്ത്യായനി (75), താഴത്തേത്ത് എലമ്മ (50), അരിമ്പാശ്ശേരി വീട്ടില്‍
ബാലകൃഷ്ണന്‍ (72), ചിന്നമ്മ (40), മാരിയമ്മാള്‍ (70), വാളകം എല്ലുവാര്യത്തില്‍
വീട്ടില്‍ ഭാരതി (50), ഒക്കല്‍ പണ്ഡാരത്തിക്കുടി വീട്ടില്‍ ഭാരതി (67), തുരുത്തി
തൃത്താപ്പിള്ളി സലോമി (45), മണ്ഡപത്തില്‍ പോള്‍ (62), ചിറയ്ക്കല്‍ മേരി (57),
തൃത്തന്‍പിള്ളി വീട്ടില്‍ സുഭദ്ര (65), ക്രാരിയേലി ചുണ്ടാട്ട് വീട്ടില്‍ മേരി
(57), മുടിക്കരായി അറയ്ക്കക്കുടി മത്തായി (52), നെല്ലിക്കുഴി പേയിക്കാട്ട്
വറുഗീസ് (64), കൊച്ചുപുരയ്ക്കല്‍ കടവ് കോഴിക്കോട്ടുകുളങ്ങര സരസ്വതി (57) മുടക്കുഴ
മുച്ചിപ്പറമ്പില്‍ തങ്കമണി (40), കുറുപ്പംപടി പാറയ്ക്കാക്കുടി അപര്‍ണ (18),
കാരോത്തുംമഠം സീതാറാം (57) തുടങ്ങിയവര്‍ക്കാണ് പരുക്കേറ്റത്. നിസാര പരുക്കുകള്‍
മാത്രമുള്ളവരെ പ്രാഥമിക ശുശ്രൂഷ നല്‍കി വിട്ടയച്ചു.
ക്രെയിന്‍ ഉപയോഗിച്ച് ഇന്നലെ
പതിനൊന്ന് മണിയോടെയാണ് ബസ് റോഡില്‍ നിന്ന് നിവര്‍ത്തി മാറ്റിയത്. കുറുപ്പംപടി
പോലീസിണ്റ്റെയും നാട്ടുകാരുടെയും നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ നടന്നു.
മരിച്ച പങ്കജാക്ഷന്‍ പെയിണ്റ്റിങ്ങ് തൊഴിലാളിയാണ്. സംസ്കാരം നടത്തി. ഭാര്യ: മീന.
മക്കള്‍: അഭിജിത്, ഇന്ദ്രജിത്.
No comments:
Post a Comment