പെരുമ്പാവൂര്‍:
പ്രാചീന വെങ്കി രാജ്യത്തെ ചരിത്ര പുരാവസ്തു കണ്ടെത്തലുകളുടെ ഭൂമിശാസ്ത്ര
വിശകലനത്തിന് വി.സനല്‍ കുമാറിന് മൈസൂറ് സര്‍വ്വകലാശാലയില്‍ നിന്ന് ഡോക്ടറേറ്റ്
ലഭിച്ചു.
പൊറ്റൈ നാടിണ്റ്റേയും ചേരനാടിണ്റ്റേയും ആസ്ഥാനം, വഞ്ചി, മലയാളം കൊല്ല
വര്‍ഷം, പ്രാചീന സ്ഥലനാമങ്ങള്‍ തുടങ്ങിയവയെ കുറിച്ചുള്ള വിശകലനങ്ങളാണ്
പ്രബന്ധത്തിലുള്ളത്. പാലക്കാട് കൊല്ലങ്കോട് നെന്മേനി സ്വദേശിയായ സനല്‍ കുമാര്‍
പുല്ലുവഴി ജയകേരളം ഹയര്‍ സെക്കണ്റ്ററി സ്കൂളിലെ ഭൂമിശാസ്ത്രം അദ്ധ്യാപകനാണ്. ദേശീയ
അന്താരാഷ്ട്ര സെമിനാറുകളില്‍ പ്രബന്ധങ്ങള്‍ അവതരിപ്പിയ്ക്കാറുള്ള സനല്‍ കുമാര്‍ ആറു
പുസ്തകങ്ങളുടെ രചയിതാവു കൂടിയാണ്.
മംഗളം 12.07.2012
No comments:
Post a Comment