പെരുമ്പാവൂര്‍:
അതിപുരാതനവും ദക്ഷിണകാശി എന്ന നിലയില്‍ പ്രസിദ്ധവുമായ ചേലാമറ്റം ശ്രീകൃഷ്ണസ്വാമി
ക്ഷേത്രത്തില്‍ കര്‍ക്കിടക വാവുബലിയ്ക്ക് ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി
ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
ബലിതര്‍പ്പണാദികളും നമസ്കാരം, വാവു തിലഹവനം തുടങ്ങിയവും 18,19 തീയതികളില്‍ നടക്കും. ക്ഷേത്രം തന്ത്രി തരണനെല്ലൂര്‍ സതീശന്‍ നമ്പൂതിരിപ്പാട് മുഖ്യ കാര്‍മ്മികത്വം വഹിയ്ക്കും.
പടിഞ്ഞാറുനിന്നും കിഴക്കോട്ടൊഴുകുന്ന പെരിയാറിണ്റ്റെ ക്ഷേത്രക്കടവില്‍ ബലിതര്‍പ്പണത്തിന് ധാരാളം പുരോഹിതന്‍മാര്‍ ഉണ്ടാകും. ബലിതര്‍പ്പണത്തിനായി വിപുലമായ സൌകര്യങ്ങളാണ് ഒരുക്കിയിട്ടുള്ളത്. യാത്രാ സൌകര്യത്തിനായി കെ.എസ്.ആര്‍.ടി.സിയുടെ പ്രത്യേക സര്‍വ്വീസുകളുണ്ട്. കെ.എസ്.ആര്‍.ടി.സി ബസ്സുകള്‍ പാര്‍ക്ക് ചെയ്യാന്‍ മാത്രം പ്രത്യേകം സൌകര്യങ്ങള്‍ ഒരുക്കിയതായും ഭാരവാഹികള്‍ പറഞ്ഞു.
പോലീസിണ്റ്റെ സഹകരണത്തോടെ ക്രമസമാധാന പരിപാലനവും പെരുമ്പാവൂറ്‍ ലക്ഷ്മി ആശുപത്രിയുടെ സഹകരണത്തോടെ ഭക്തജനങ്ങള്‍ക്ക് ചികിത്സാ സൌകര്യവും ഒരുക്കിയിട്ടുണ്ട്. ഇതിനു പുറമെ സേവാ ഭാരതിയുടെ നേതൃത്വത്തില്‍ വാളണ്ടിയര്‍മാരും സുരക്ഷയ്ക്കായി കേരള ഫയര്‍ഫോഴ്സും രംഗത്തുണ്ടാവും.
ഒരു ലക്ഷത്തിലധികം ആളുകള്‍ വാവുബലിയ്ക്ക് എത്തുമെന്നാണ് പ്രതിക്ഷയെന്ന് പ്രസിഡണ്റ്റ് വി.എന്‍ നാരായണന്‍ നമ്പൂതിരി, സെക്രട്ടറി ടി.ബി ജയപ്രകാശ്, എ.പി.കെ നായര്‍, എന്‍ കരുണാകരന്‍ നായര്‍, പി.എസ് വേണുഗോപാല്‍ തുടങ്ങിയവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
മംഗളം 14.07.2012

No comments:
Post a Comment