പെരുമ്പാവൂര്‍: എന്‍.ആര്‍.എച്ച്.എം പദ്ധതി ഫണ്ടുപയോഗിച്ച് കുന്നത്തുനാട്
താലൂക്ക് ആശുപത്രിയുടെ നവീകരണ പ്രവര്‍ത്തനങ്ങളുടെ രണ്ടാം ഘട്ടത്തില്‍
ഉള്‍പ്പെടുത്തി നിര്‍മ്മിച്ച ചില്‍ഡ്രന്‍സ് വാര്‍ഡ് സാജുപോള്‍ എം.എല്‍.എ
ഉദ്ഘാടനം ചെയ്തു. മുനിസിപ്പല്‍ ചെയര്‍മാന്‍ കെ.എം.എ സലാം അദ്ധ്യക്ഷത
വഹിച്ചു.
ആരോഗ്യ വകുപ്പ് ആശുപത്രിയിലേക്ക് അനുവദിച്ചിട്ടുള്ള പുതിയ ആംബുലന്‍സിണ്റ്റെ ഫ്ളാഗ് ഓഫ് മുന്‍ നിയസഭാ സ്പീക്കര്‍ പി.പി തങ്കച്ചന്‍ നിര്‍വ്വഹിച്ചു. ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് സ്റ്റാണ്റ്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ബാബു ജോസഫ്, വൈസ് ചെയര്‍പേഴ്സണ്‍ റോസിലി വറുഗീസ്, മുന്‍ ചെയര്‍മാന്‍ ഡോ. കെ.എ ഭാസ്ക്കരന്‍, ഹെല്‍ത്ത് സ്റ്റാണ്റ്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ബിജുജോണ്‍ ജേക്കബ്, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ ഹസീന, എന്‍.ആര്‍.എച്ച്.എം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ ബീന, താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്സ് ആശുപത്രി സൂപ്രണ്ട് ഡോ. ഷാനിമോള്‍, കൌണ്‍സില്‍ അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.
40 ലക്ഷം രൂപ ചെലവഴിച്ചാണ് നവീകരണം നടത്തിയിട്ടുള്ളതെന്ന് ചെയര്‍മാന്‍ അറിയിച്ചു.
മംഗളം 29.07.2012

No comments:
Post a Comment