പെരുമ്പാവൂര്‍: നാടകം മരിച്ചുവെന്ന
വിലാപങ്ങളോട് തനിയ്ക്ക് യോജിയ്ക്കാന്‍ കഴിയില്ലെന്ന് പ്രശസ്ത നാടകാചാര്യന്
ജയപ്രകാശ് കൂളൂര്.
ഓരോ കാലഘട്ടത്തിലും നാടകത്തിന് വലിയ പ്രസക്തിയുണ്ടെന്ന്
അദ്ദേഹം പറഞ്ഞു. നാടകം കളിയാണ്. പക്ഷെ, നാടകത്തെ കളിയാക്കാന്‍ താന്‍
അനുവദിയ്ക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. പുല്ലുവഴി പബ്ളിക് ലൈബ്രറിയില്‍
സംഘടിപ്പിച്ച ഒറ്റയാള്‍ നാടകമേളയുടെ സമാപന ചടങ്ങില്‍ പുതിയതായി രൂപീകരിച്ച
തീയേറ്റര്‍ ഗ്രൂപ്പ് ഉദ്ഘാടനം ചെയ്തു പ്രസംഗിയ്ക്കുകയായിരുന്നു അദ്ദേഹം.
പ്രശസ്ത
നടന് ജയരാജ് വാര്യര്‍ ചടങ്ങില്‍ വിശിഷ്ടാതിഥിയായി പങ്കെടുത്തു. വി.പി ശശീന്ദ്രന്
അദ്ധ്യക്ഷത വഹിച്ചു. പി.കെ സോമന്, കെ.ഇ നൌഷാദ്, ഡോ.എസ് വിനീത് തുടങ്ങിയവര്‍
പ്രസംഗിച്ചു.
മംഗളം 11.07.2012
1 comment:
നാടകമാണ് നേരിട്ടുള്ള അഭിനയ രൂപം
Post a Comment