പെരുമ്പാവൂരുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ അറിയാന്‍ ഇമെയില്‍ വിലാസം താഴെ ചേര്‍ക്കൂ

Wednesday, September 12, 2012

അസം സ്വദേശിയെ തലയ്ക്കടിച്ചുകൊന്ന ബന്ധു പോലീസ് പിടിയില്‍

മുഹമ്മദ്
റഷീദുല്‍ ഇസ്ലാം
 

പെരുമ്പാവൂര്‍: അസം സ്വദേശിയെ തലയ്ക്കടിച്ചു കൊലപ്പെടുത്തിയ കേസില്‍ ബന്ധുവായ യുവാവ് പോലീസ് പിടിയിലായി. 
തഫാജുല്‍ ഇസ്ലാ (ഷുക്കൂര്‍-28) മിനെ കൊലപ്പെടുത്തിയ കേസില്‍ ബന്ധുവും അസാം സ്വദേശിയുമായ മുഹമ്മദ് റഷീദുല്‍ ഇസ്ലാം (26) ആണ് പിടിയിലായത്. ഡിവൈ.എസ്.പി കെ ഹരികൃഷ്ണന്റെ നേതൃത്വത്തില്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ വി റോയിയും സംഘവുമാണ് ഇയാളെ പിടികൂടിയത്.
ശനിയാഴ്ച രാത്രി വെങ്ങോല പുളിയാമ്പിള്ളിയിലുള്ള ചെങ്ങഞ്ചേരി മുഹമ്മദുകുഞ്ഞിന്റെ വെയ്സ്റ്റ് ഗോഡൗണിലാണ് ദാരുണമായ  കൊലപാതകം നടന്നത്. ഷുക്കൂറിന്റെ പിതൃസഹോദര പുത്രന്‍കൂടിയായ ഷുക്കൂറിനെ വീല്‍ സ്പാനര്‍ ഉപയോഗിച്ച് തലയ്ക്കടിച്ചാണ് കൊലപ്പെടുത്തിയത്. കൃത്യത്തിനുശേഷം കുളിച്ച് വേഷം മാറി കിടന്നുറങ്ങിയ പ്രതിയുടെ വസ്ത്രത്തിലെ രക്തക്കറയാണ് കേസിന് തുമ്പായത്.
മുഹമ്മദ്കുഞ്ഞിന്റെ സ്ഥാപനത്തിലെ മാനേജരായിരുന്ന പ്രതി സംഭരിയ്ക്കുന്ന വെയ്സ്റ്റ് സാധനങ്ങളില്‍ നിന്ന് വിലപിടിപ്പുള്ളവ കടത്തുന്നത് പതിവായിരുന്നു. ആറുമാസം മുമ്പ് ഇവിടെ ജോലിയ്‌ക്കെത്തിയ ഷുക്കൂര്‍ ഇങ്ങനെതന്നെ ചെയ്യാന്‍ തുടങ്ങിയതാണ് ഇവര്‍ തമ്മില്‍ തെറ്റാന്‍ കാരണം. കടത്തിയ സാധനങ്ങള്‍ വിറ്റുകിട്ടുന്ന പണത്തിന്റെ വിഹിതം ആവശ്യപ്പെട്ടുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. സംഭവത്തെക്കുറിച്ച് കൂടുതല്‍ അന്വേഷണം നടത്തുന്നുണ്ടെന്നും പോലീസ് അറിയിച്ചു.
അഡീഷണല്‍ എ.എസ്.ഐ അബ്ദുള്‍ കരീം, എസ്.ഐമാരായ റെജി  വറുഗീസ്, സുകുമാര്‍, രവി, എ.എസ്.ഐ വിജയന്‍, സീനിയര്‍ സി.പി.ഒ മാരായ ഇബ്രാഹിം ഷുക്കൂര്‍, ബദര്‍, പ്രസാദ് എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.

മംഗളം 12.09.2012

No comments: