ജിസ്മ ജോര്‍ജ് |
കെ രേവതി |
ടി.ടി വിനിത |
പെരുമ്പാവൂര്‍: മംഗളം ദിനപത്രവും ബംഗ്‌ളരുവിലെ പ്രമുഖ നഴ്‌സിംഗ് കോളജായ കുമുദ ഗ്രൂപ്പ് ഓഫ് നഴ്‌സിംഗ് ഇന്‍സ്റ്റിറ്റിയൂഷന്‍സും സംയുക്തമായി സംഘടിപ്പിച്ച നഴ്‌സിംഗ് പഠന പദ്ധതി പ്രകാരം മൂന്ന് വിദ്യാര്‍ത്ഥിനികള്‍ക്ക് സൗജന്യ നഴ്‌സിംഗ് പഠനത്തിന് അവസരം.
മംഗളം ദിനപത്രം തെരഞ്ഞെടുത്ത കാലടി അയ്യമ്പുഴ കുരിക്കിളിയോത്ത് വീട്ടില്‍ ജിസ്മ ജോര്‍ജ്, ഇരിങ്ങാലക്കുട കിഴുത്താണി താണിശേരി കല്ലിക്കാട്ട് വീട്ടില്‍ കെ രേവതി, മേയ്ക്കപ്പാല തോപ്പില്‍കുടി വീട്ടില്‍ ടി.ടി വിനിത എന്നിവര്‍ക്കാണ് കുമുദ ഗ്രൂപ്പിന് കീഴിലുള്ള കോളജുകളില്‍ സൗജന്യ പഠനത്തിന് അവസരം ലഭിച്ചത്. കോട്ടയം, പെരുമ്പാവൂര്‍ മേഖലകളില്‍ മംഗളവും കുമുദയും ചേര്‍ന്ന് സംഘടിപ്പിച്ച ശില്‍പശാലയില്‍ പങ്കെടുത്തവരില്‍ നിന്നാണ് ഇവരെ തെരഞ്ഞെടുത്തത്. ഇതിനുപുറമെ ബാങ്ക് ലോണ്‍ ലഭിയ്ക്കാത്ത 60 വിദ്യാര്‍ത്ഥിനികള്‍ക്ക് കുമുദ ഗ്രൂപ്പ് ഉടമസ്ഥരായ ശ്രീ രാഘവേന്ദ്ര ട്രസ്റ്റ് പലിശ രഹിത വിദ്യാഭ്യാസ വായ്പയും നല്‍കി. പഠനത്തിനുശേഷം ജോലിയും കോളജ് വാഗ്ദാനം ചെയ്യുന്നുണ്ട്. ജോലി ചെയ്ത് വായ്പാ തുക തിരിച്ചടച്ചാല്‍ മതിയാകും
മൂന്നാം വര്‍ഷം തുടര്‍ച്ചയായാണ് മംഗളവും കുമുദയും സംയുക്തമായി നഴ്‌സിംഗ് പഠന പദ്ധതി അവതരിപ്പിയ്ക്കുന്നത്. കഴിഞ്ഞ രണ്ടുവര്‍ഷവും മംഗളം തെരെഞ്ഞെടുത്ത രണ്ടുപേര്‍ക്ക് വീതം സൗജന്യ പഠനത്തിന് അവസരം ലഭിച്ചിരുന്നു.
ട്രസ്റ്റ് ലോണിന്റെ സഹായത്തോടെ നഴ്‌സിംഗ് പഠിയ്ക്കാന്‍ താല്‍പര്യമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി കുറച്ചു സീറ്റുകള്‍കൂടി ഒഴിച്ചിട്ടിട്ടുള്ളതായി കുമുദ പ്രിന്‍സിപ്പാള്‍ കെ ഷൈമോന്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് കുമുദയുടെ പെരുമ്പാവൂര്‍, കോട്ടയം റീജിയണല്‍ ഓഫീസുകളില്‍ നേരിട്ടോ 9447940328 എന്ന ഹെല്‍പ്പ് ലൈന്‍ നമ്പറിലൊ ബന്ധപ്പെടണം.
No comments:
Post a Comment