Wednesday, September 12, 2012

ലോറി ഡ്രൈവര്‍ രക്തം ഛര്‍ദ്ദിച്ചു മരിച്ചു


പെരുമ്പാവൂര്‍: തമിഴ്‌നാട്ടില്‍ നിന്ന് ലോഡുമായെത്തിയ നാഷണല്‍ പെര്‍മിറ്റ് ലോറിയുടെ ഡ്രൈവര്‍ രക്തം ഛര്‍ദ്ദിച്ചു മരിച്ചു.
തമിഴ്‌നാട് നാമയ്ക്കല്‍ സ്വദേശി ഓം കുമാര്‍ (51) ആണ് മരിച്ചത്. ഇന്നലെ രാവിലെ 11.30-ന് പാത്തി പാലത്തിനടുത്താണ് സംഭവം. ഏറെ ക്ഷീണിതനായെത്തിയ ഇയാളോട് ലോറി പാര്‍ക്ക് ചെയ്ത ശേഷം ആശുപത്രിയിലേയ്ക്ക് പോകാന്‍ ഗോള്‍ഡന്‍ ലോറി ബ്രോക്കര്‍ ഓഫീസ് ജീവനക്കാര്‍ നിര്‍ദ്ദേശിച്ചിരുന്നു. വണ്ടി ഒതുക്കിയിടുന്നതിന്നിടയില്‍ രക്തം ഛര്‍ദ്ദിച്ച ഇയാള്‍ വാഹനത്തില്‍ നിന്ന് താഴെ വീഴുകയായിരുന്നു. ഉടന്‍തന്നെ മരണം സംഭവിയ്ക്കുകയും ചെയ്തു.

മംഗളം 12.09.2012

No comments: