പെരുമ്പാവൂര്‍: ചാനല്‍ റിപ്പോര്‍ട്ടറെ ഓഫീസില്‍ കയറി മര്‍ദ്ദിച്ച പ്രതിയെ പോലീസ് അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ച് മാധ്യമ പ്രവര്‍ത്തകര്‍ ഇന്ന് ഡിവൈ.എസ്.പി ഓഫീസിലേയ്ക്ക് മാര്‍ച്ച് നടത്തി.
പെരുമ്പാവൂര്‍ പ്രസ് ക്ലബിന്റേയും കേരള പത്രപ്രവര്‍ത്തക അസോസിയേഷന്റേയും സംയുക്ത ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച മാര്‍ച്ച് അസാസിയേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി തോമസ് ജോസഫ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറിമാരായ മധു കടുത്തുരുത്തി, കെ.കെ അബ്ദുള്ള, ജില്ലാ പ്രസിഡന്റ് കെ.എ സൈനുദ്ദീന്‍, സെക്രട്ടറി എം.ബി പ്രസാദ്, വൈസ് പ്രസിഡന്റ് സുരേഷ് കീഴില്ലം, പെരുമ്പാവൂര്‍ പ്രസ് ക്ലബ് പ്രസിഡന്റ് ഷാജി പി.കെ, സെക്രട്ടറി യു.യു മുഹമ്മദ് കുഞ്ഞ്, ട്രഷറര്‍ കെ.എ നൗഷാദ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
എ.സി.വി ചാനല്‍ റിപ്പോര്‍ട്ടര്‍ രതീഷ് പുതുശ്ശേരിയെ കഴിഞ്ഞ മാസം 31 നാണ് ചെമ്പന്‍ സിദ്ധി എന്ന കണ്ടന്തറ കാരോത്തി സിദ്ധിക് മര്‍ദ്ദിച്ചത്. ഇതേ തുടര്‍ന്ന് 452-ാം വകുപ്പ് പ്രകാരം പോലീസ് കേസെടുത്തു. ഇതോടെ സിദ്ധിക് മുങ്ങി. സംഭവം കഴിഞ്ഞ് ഒരാഴ്ച പിന്നിട്ടിട്ടും ഇയാളെ പിടികൂടാത്തതില്‍ പ്രതിഷേധിച്ചായിരുന്നു മാര്‍ച്ച്.
മംഗളം 08.09.2012
No comments:
Post a Comment