എന്‍.എം അമീര്‍ |
നൗഷാദ് അബ്‌ദുള്‍ റഹ്മാന്‍ |
പെരുമ്പാവൂര്‍: പത്രപ്രവര്‍ത്തകര്‍ക്ക് നേരെയുള്ള
അതിക്രമങ്ങള്‍ അവസാനിപ്പിച്ച് മാധ്യമ സ്വാതന്ത്ര്യം സംരക്ഷിയ്‌ക്കണമെന്ന് കേരള
പത്രപ്രവര്‍ത്തക അസോസിയേഷന്‍ പെരുമ്പാവൂര്‍ മേഖല കമ്മിറ്റി രൂപീകരണ സമ്മേളനം
ആവശ്യപ്പെട്ടു. രാജ്യത്തുടനീളം മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെയുള്ള
കയ്യേറ്റങ്ങള്‍ ഏറിവരുന്നതായി സമ്മേളനം വിലയിരുത്തി. സംസ്ഥാന ജനറല്‍ സെക്രട്ടറി
തോമസ് ജോസഫ് ഉദ്‌ഘാടനം ചെയ്‌തു. ജില്ലാ വൈസ് പ്രസിഡന്റ് സുരേഷ് കീഴില്ലം
അദ്ധ്യക്ഷത വഹിച്ചു.
സംസ്ഥാന സെക്രട്ടറിമാരായ മധു കടുത്തുരുത്തി, കെ.കെ
അബ്‌ദുള്ള, ജില്ലാ പ്രസിഡന്റ് കെ.എ സൈനുദ്ദീന്‍, സെക്രട്ടറി എം.ബി പ്രസാദ്,
മൂവാറ്റുപുഴ മേഖലാ പ്രസിഡന്റ് ബേബി കെ ഫിലിപ്പോസ്, ജില്ലാ കമ്മിറ്റി അംഗങ്ങളായ
മനോജ് വെങ്ങോല, ബൈജു മേനാച്ചേരി, പെരുമ്പാവൂര്‍ പ്രസ് ക്ലബ് പ്രസിഡന്റ് പി.കെ
ഷാജി, സെക്രട്ടറി യു.യു മുഹമ്മദ് കുഞ്ഞ് തുടങ്ങിയവര്‍
പ്രസംഗിച്ചു.
മേഖലാകമ്മിറ്റി ഭാരവാഹികളായി എന്‍.എം അമീര്‍ തേജസ് നെടുമ്പാശ്ശേരി
(പ്രസിഡന്റ്), സൈജൂണ്‍ സി. കിടങ്ങൂര്‍ സിറാജ് അങ്കമാലി, ജോര്‍ജ് മൂത്തേടന്‍
ജനയുഗം പെരുമ്പാവൂര്‍ (വൈസ് പ്രസിഡന്റുമാര്‍), നൗഷാദ് അബ്‌ദുള്‍ റഹ്മാന്‍
ചന്ദ്രിക പെരുമ്പാവൂര്‍ (സെക്രട്ടറി), ഷൈബി പാപ്പച്ചന്‍ മംഗളം മലയാറ്റൂര്‍,
രമേഷ്‌കുമാര്‍ കെ എ.സി.വി ന്യൂസ് പെരുമ്പാവൂര്‍ (ജോയിന്റ് സെക്രട്ടറിമാര്‍),
സുജിത്ത് എന്‍.ജി ക്ലിയര്‍വിഷന്‍ കാലടി (ട്രഷറര്‍), എം.യു മുഹമ്മദ്‌കുഞ്ഞ്
കലാകൗമുദി ബിഗ് ന്യൂസ്, ഗോപകുമാര്‍ ഡി.എന്‍.എന്‍ കേരള, റഷീദ് മല്ലശ്ശേരി തേജസ്,
ദേവസിക്കുട്ടി പന്തയ്‌ക്കല്‍ മെട്രോവാര്‍ത്ത (മേഖലാ കമ്മിറ്റി അംഗങ്ങള്‍), സുരേഷ്
കീഴില്ലം മംഗളം, ബൈജു മേനാച്ചേരി കലാകൗമുദി ബിഗ് ന്യൂസ്, മനോജ് വെങ്ങോല മെട്രോ
ന്യൂസ് (ജില്ലാ കമ്മിറ്റി അംഗങ്ങള്‍) എന്നിവരെ തെരഞ്ഞെടുത്തു.
മംഗളം
No comments:
Post a Comment