Wednesday, September 5, 2012

ബ്ലെഡ്‌ ക്യാന്‍സര്‍: ആറുവയസുകാരന്‍ ചികിത്സാ സഹായം തേടുന്നു


പെരുമ്പാവൂര്‍: ബ്ലെഡ്‌ ക്യാന്‍സര്‍ ബാധിച്ച ആറു വയസുകാരന്‍ ചികിത്സാ സഹായം തേടുന്നു.
അരുവപ്പാറ തൊണ്ടുമാലി രാജേഷ്‌-സരിത ദമ്പതികളുടെ മൂത്ത മകന്‍ അഭിരാം ആണ്‌ ഉദാരമതികളുടെ സഹായം തേടുന്നത്‌. തൂങ്ങാലി സാന്തോം പബ്ലിക്‌ സ്‌കൂളിലെ രണ്ടാം ക്ലാസ്‌ വിദ്യാര്‍ത്ഥിയായ അഭിരാം വെല്ലൂര്‍ ക്രിസ്‌ത്യന്‍ മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്‌. രണ്ടുമാസത്തിനകം നാല്‌ കീമോ തെറാപ്പി കഴിഞ്ഞു.
അടിയന്തിരമായി മജ്ജ മാറ്റി വയ്‌ക്കല്‍ ശസ്‌ത്രക്രിയ ചെയ്‌താല്‍ മാത്രമെ ഈ ബാലന്റെ ജീവന്‍ രക്ഷിക്കാനാവു. ഇതിന്‌ ഏകദേശം മുപ്പത്‌-അമ്പത്‌ ലക്ഷം രൂപയോളം ചെലവു വരും.
സ്‌കൂള്‍ പി.ടി.എ കമ്മിറ്റിയുടെ നേതൃത്വത്തില്‍ 280000 രൂപ സമാഹരിച്ചിരുന്നു. ഈ തുക പി.ടി.എ പ്രസിഡന്റും ബ്ലോക്ക്‌ പഞ്ചായത്തംഗവുമായ റെജി ഇട്ടൂപ്പ്‌ കുടുംബാംഗങ്ങളെ ഏല്‍പ്പിച്ചിട്ടുണ്ട്‌.
എന്നാല്‍ ശസ്‌ത്രക്രിയയ്‌ക്ക്‌ ഇനിയും വലിയ തുക സമാഹരിയ്‌ക്കേണ്ടതുണ്ട്‌. സഹായിയ്‌ക്കാന്‍ മനസുള്ളവര്‍ക്ക്‌ ഫെഡറല്‍ ബാങ്ക്‌ വേങ്ങൂര്‍ ശാഖയിലെ പി.ടി.എ യുടെ അക്കൗണ്ടിലേയ്‌ക്ക്‌ പണം നിക്ഷേപിയ്‌ക്കാം. അക്കൗണ്ട്‌ നമ്പര്‍ 10620100095648.

മംഗളം 5.09.2012

No comments: