സിദ്ധിക്ക് മണ്ഡല്‍ |
മിലന്‍ മോള |
ലാലം ഷെയ്ക് |
പെരുമ്പാവൂര്‍: ബ്രൗണ്‍ഷുഗറുമായി മൂന്ന് അന്യസംസ്ഥാന തൊഴിലാളികള്‍ പിടിയിലായി.
പശ്ചിമ ബംഗാള്‍ മുര്‍ഷിദാബാദ് സ്വദേശികളായ മിലന്‍ മോള (20), സിദ്ധിക്ക് മണ്ഡല്‍ (20), ലാലം ഷെയ്ക് (22) എന്നിവരാണ് പിടിയിലായത്. ഇവരില്‍ നിന്ന് അഞ്ചു പാക്കറ്റുകളിലായി രണ്ടര ഗ്രാം ബ്രൗണ്‍ഷുഗറും കണ്ടെടുത്തിട്ടുണ്ട്. അന്താരാഷ്ട്ര വിപണിയില്‍ കിലോയ്ക്ക് ഒരു കോടി രൂപയോളം വിലയുള്ള മയക്കുമരുന്നാണ് ഇതെന്ന് പോലീസ് പറയുന്നു.
ലോറി ഡ്രൈവറായ മിലന്‍ മോളയായിരുന്നു വടക്കന്‍ സംസ്ഥാനങ്ങളില്‍ നിന്ന് ബ്രൗണ്‍ ഷുഗര്‍ എത്തിച്ചിരുന്നത്. മറ്റു രണ്ടുപേരും സ്ഥിരം മയക്കുമരുന്ന് ഉപയോഗിയ്ക്കുന്നവരാണെന്ന് പോലീസ് പറഞ്ഞു.
ഓള്‍ഡ് വല്ലം റോഡിലെ ജെ.ജെ പ്ലൈവുഡ്‌സ് എന്ന സ്ഥാപനത്തിനു മുന്നില്‍ നിന്നാണ് പോലീസ് ഇത് പിടികൂടിയത്. സിദ്ധിക്കും ലാലം ഷെയ്ക്കും ഈ സ്ഥാപനത്തിലെ ജീവനക്കാരാണ്. പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും.
ഡിവൈ.എസ്.പി ഹരികൃഷ്ണന്റെ നിര്‍ദ്ദേശ പ്രകാരം സി.ഐ വി.റോയ്, എസ്.ഐ ഹണി.കെ ദാസ്, എ.എസ്.ഐ മാരായ റെജി, കുര്യാക്കോസ്, സീനിയര്‍ സി.പി.ഒ ഷുക്കൂര്‍, ബദറുദ്ദീന്‍ എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.
മംഗളം 21.09.2012
No comments:
Post a Comment