Wednesday, September 12, 2012

ടിപ്പറിന്റെ പിന്‍വാതില്‍ തലയില്‍വീണ് വര്‍ക്ക്‌ഷോപ്പ് തൊഴിലാളി മരിച്ചു


പെരുമ്പാവൂര്‍: ജോലിയ്ക്കിടയില്‍ ടിപ്പറിന്റെ പിന്‍വാതില്‍ തലയില്‍ വീണ് വര്‍ക്ക്‌ഷോപ്പ് തൊഴിലാളി മരിച്ചു.
പള്ളിക്കവല തച്ചിരുകുടി അബ്ദുള്‍ റസാഖ് (30) ആണ് മരിച്ചത്. കാവുമ്പുറം ടെക്‌നോ ബോഡി വര്‍ക്ക്‌ഷോപ്പില്‍ ഇന്നലെ വൈകിട്ട് 5.30-നായിരുന്നു അപകടം. ടിപ്പറിന്റെ ബോഡി നിര്‍മ്മാണത്തിനിടയില്‍ മരക്കഷണത്തില്‍ താങ്ങി നിര്‍ത്തിയിരുന്ന പിന്‍ഡോര്‍ തലയില്‍ പതിയ്ക്കുകയായിരുന്നു. കോലഞ്ചേരി മെഡിയ്ക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിയ്ക്കാനായില്ല. സംസ്‌കാരം ഭാര്യ: സഫ്‌ന. 

മംഗളം 12.09.12

No comments: