Wednesday, September 5, 2012

മരം വീണ്‌ പൊതുമരാമത്ത്‌ വകുപ്പിന്റെ ഓഫീസ്‌ തകര്‍ന്നു



ഫയലുകള്‍ നശിച്ചു

പെരുമ്പാവൂര്‍: കാറ്റിലും മഴയിലും മരം വീണ്‌ പൊതുമരാമത്ത്‌ വകുപ്പിന്റെ ഓഫീസ്‌ തകര്‍ന്നു. ഓഫീസ്‌ ഫയലുകള്‍ പലതും വെള്ളം വീണ്‌ നശിച്ചു.
ട്രഷറിയ്‌ക്കടുത്തുള്ള പൊതുമരാമത്തു വകുപ്പിന്റെ പഴയ ഓഫീസിനു മുകളിലാണ്‌ തിങ്കളാഴ്‌ച രാത്രി മരം വീണത്‌. ഓടുമേഞ്ഞ ഓഫീസിന്റെ മേല്‍ക്കൂര പൂര്‍ണ്ണമായി തകര്‍ന്നു. പുതുതായി നിര്‍മ്മിച്ച ടോയ്‌ലെറ്റും തകര്‍ന്നിട്ടുണ്ട്‌. രാത്രി മുഴുവന്‍ തുടര്‍ച്ചയായി മഴവെള്ളം വീണതോടെ ഓഫീസ്‌ ഫയലുകള്‍ പലതും നശിച്ചു. 
ടൗണില്‍ പി.ഡബ്ല്യു.ഡിയ്‌ക്ക്‌ പുതിയ ഓഫീസ്‌ നിര്‍മ്മിച്ചിട്ടുണ്ടെങ്കിലും പ്രവര്‍ത്തനം പൂര്‍ണ്ണമായി മാറ്റിയിരുന്നില്ല. അസിസ്റ്റന്റ്‌ എഞ്ചിനീയര്‍ ഉല്‍പ്പടെ നിരവധി ജീവനക്കാര്‍ ഇവിടെയായിരുന്നു ജോലി ചെയ്‌തിരുന്നത്‌.

No comments: