Monday, September 10, 2012

അന്യസംസ്ഥാന തൊഴിലാളിയെ തലയ്ക്കടിച്ച് കൊലപ്പെടുത്തി


പെരുമ്പാവൂര്‍:  വെങ്ങോലയില്‍ അന്യസംസ്ഥാനത്തൊഴിലാളിയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ  നിലയില്‍ കണ്ടെത്തി.  
വെങ്ങോല പുളിയാമ്പിളളിയില്‍ പ്രവര്‍ത്തിക്കുന്ന  ആക്രി കമ്പനിയിലെ  തൊഴിലാളിയായ  ആസ്സാം സ്വദേശി  ഷുക്കൂര്‍ എന്ന് വിളിക്കുന്ന സഫാ ഉല്‍ ഇസ്ലാം (27) ആണ് കൊല്ലപ്പെട്ടത്. ഇന്നലെ രാവിലെ കമ്പനി  ഗോഡൗണിനോട് ചേര്‍ന്ന്  തൊഴിലാളികള്‍  താമസിക്കുന്ന മുറിയിലാണ്  രക്തം വാര്‍ന്ന് മരിച്ച നിലയില്‍  മറ്റു തൊഴിലാളികള്‍  കണ്ടത്. ഉടന്‍  വിവരം അറിയച്ചതനുസരിച്ച് പെരുമ്പാവൂര്‍ പൊലീസ് എത്തി മേല്‍നടപടികള്‍ സ്വീകരിച്ചു.  മൃതദേഹം ആലപ്പുഴ മെഡിക്കല്‍  കോളേജില്‍  ഇന്ന്   പോസ്റ്റുമോര്‍ട്ടം നടത്തും. സംഭവത്തെത്തുടര്‍ന്ന്  ഇയാളുടെ ഒപ്പം താമസിച്ചിരുന്ന  ആസ്സാം സ്വദേശി മുഹമ്മദ് റമീസുല്‍ ഇസ്‌ലാം, തമിഴ്‌നാട് സ്വദേശി പെരുമാള്‍  എന്നിവരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ഒരു മാസം മുമ്പാണ്  സഫാ ഉല്‍ ഇസഌം   ഈ കമ്പനിയില്‍ ജോലിക്കായി എത്തിയത്. സംഭവത്തെക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു.

No comments: