പെരുമ്പാവൂരുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ അറിയാന്‍ ഇമെയില്‍ വിലാസം താഴെ ചേര്‍ക്കൂ

Monday, September 3, 2012

മാധ്യമ പ്രവര്‍ത്തകന് മര്‍ദ്ദനം; പ്രതി ഒളിവില്‍


പെരുമ്പാവൂര്‍: മാധ്യമ പ്രവര്‍ത്തകനെ ഓഫീസില്‍ കയറി മര്‍ദ്ദിച്ച കേസിലെ പ്രതി ഒളിവില്‍.
എ.സി.വി ന്യൂസ് ചാനല്‍ റിപ്പോര്‍ട്ടര്‍ രതീഷ് പുതുശ്ശേരിയെ മര്‍ദ്ദിച്ച കണ്ടന്തറ കാരൂത്തി വീട്ടില്‍ സിദ്ധീഖ് ആണ് ഒളിവില്‍ പോയത്. വെള്ളിയാഴ്ച മൂന്നു മണിയോടെയാണ് രതീഷിന് മര്‍ദ്ദനമേറ്റത്. ഓഫീസില്‍ കയറി മാരകമായി മര്‍ദ്ദിച്ച് പരിക്കേല്‍പ്പിച്ച സിദ്ദിഖിനെതിരെ പോലീസ് 452-ാം വകുപ്പ് ചുമത്തി കേസെടുത്തിട്ടുണ്ട്. 
രതീഷിനെ ആശുപത്രിയില്‍ പ്രവേശിപ്പിയ്ക്കുകയും നിയമ നടപടികളുമായി മുന്നോട്ടുപോവുകയും ചെയ്തതിനെ തുടര്‍ന്ന് സിദ്ധിഖ് ടൗണിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ സ്വയം അഡ്മിറ്റായെങ്കിലും പിന്നീട് മുങ്ങുകയായിരുന്നു. ഇയാളുടെ മൊബൈല്‍ ഫോണ്‍ ഇപ്പോള്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. 
സി.പി.എം സംഘടിപ്പിച്ച ഹര്‍ത്താലിനോടനുബന്ധിച്ച് പാര്‍ട്ടി ബ്രാഞ്ച് കമ്മിറ്റി അംഗം കൂടിയായ സിദ്ദിഖിന്റെ നേതൃത്വത്തില്‍ നടന്ന അനിഷ്ട സംഭവങ്ങള്‍ ക്യാമറയില്‍ പകര്‍ത്തിയതുമായി ബന്ധപ്പെട്ടായിരുന്നു മര്‍ദ്ദനം.
രതീഷിനെ ആദ്യം കുന്നത്തുനാട് താലൂക്ക് ആശുപത്രിയിലും പിന്നീട് ടൗണിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
കേരള പത്രപവര്‍ത്തക അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി കെ.കെ അബ്ദുള്ള പറവൂര്‍, ജില്ലാ സെക്രട്ടറി എം.ബി പ്രസാദ് തുടങ്ങിയവര്‍ ഇന്നലെ രതീഷിനെ ആശുപത്രിയില്‍ സന്ദര്‍ശിച്ചു. 

മംഗളം 03.09.2012

No comments: