Wednesday, September 19, 2012

തേന്‍കുളങ്ങരപ്പാടത്ത് വീണ്ടും നെല്‍കൃഷി: വയലില്‍ തൊഴിലുറപ്പ് സേന


പെരുമ്പാവൂര്‍: വെങ്ങോല ഗ്രാമപഞ്ചായത്തിലെ തേല്‍കുളങ്ങര പാടശേഖരത്തില്‍ വീണ്ടും നെല്‍കൃഷിയുടെ നല്ലകാലം. കൃഷി ഇറക്കാന്‍ തൊഴിലുറപ്പ് സേന.
നെല്‍കൃഷിയുടെ ശോചനീയാവസ്ഥാ പരിഹരിയ്ക്കുന്നതിനാണ് 22-ാം വാര്‍ഡില്‍പ്പെട്ട ഈ പാടശേഖരത്തില്‍ കൃഷിയിറക്കാന്‍ തീരുമാനിച്ചത്. പാടത്തിന്റെ ചുറ്റുമുള്ള നീര്‍ച്ചാലുകള്‍ തെളിച്ചും വരമ്പുകള്‍ പുനര്‍ നിര്‍മ്മിച്ചും പാടത്തിറങ്ങിയത് മഹാത്മഗാന്ധി ദേശിയ തൊഴിലുറപ്പ് പദ്ധതിയിലെ അംഗങ്ങള്‍. അവര്‍ക്ക് നേതൃത്വം നല്‍കാന്‍ സമൂഹത്തിലെ പ്രമുഖരും. 
വിത്ത് വിതയ്ക്കാനും കള പറിക്കാനുമായി തൊഴിലുറപ്പ് പദ്ധതിയില്‍പ്പെട്ട ഇരുപത്തിയഞ്ചോളം പേരാണ് രംഗത്ത് വന്നിട്ടുള്ളത്. നൂറു തൊഴില്‍ ദിനങ്ങള്‍ക്കുള്ള കൂലി പദ്ധതി പ്രകാരം പഞ്ചായത്ത് അധികൃതരില്‍ നിന്ന് ലഭിയ്ക്കും. ശേഷിയ്ക്കുന്ന ദിനങ്ങളിലെ ഓരോ ജോലിയ്ക്കും തക്കതായ  കൂലി കൃഷിഭൂമിയുടമ നല്‍കണമെന്നാണ് ധാരണ.
പ്രമുഖ വ്യവസായിയായ രാജു തുണ്ടത്തിലിന്റേയും തേന്‍കുളങ്ങര പാടശേഖര സമിതി ഭാരവാഹിയായ കെ.കെ സുരേഷിന്റെയും നേതൃത്വത്തിലാണ് കൃഷി. 
മംഗളം 19.09.2012

No comments: