Wednesday, September 19, 2012

വെങ്ങോലയില്‍ നന്നങ്ങാടികള്‍ കണ്ടെത്തി



പെരുമ്പാവൂര്‍: വെങ്ങോല ഗ്രാമപഞ്ചായത്തിലെ കുറ്റിപ്പാടം ഭാഗത്തുനിന്ന് നന്നങ്ങാടികളും ആയുധങ്ങളും  കണ്ടെത്തി.
മനയത്തുകുടി ചെറുങ്ങായി ബീരാന്റെ മകള്‍ സലീനയുടെ പുരയിടത്തോടു ചേര്‍ന്ന് കിണര്‍ കുഴിച്ചപ്പോഴാണ് നന്നങ്ങാടികള്‍ കണ്ടത്. വാള്‍, വളഞ്ഞ കത്തി, മഴു, തൂക്കുകട്ട, ചെറുകുടം തുടങ്ങിയവ ഇതോടൊപ്പം ഉണ്ടായിരുന്നു. ഓര്‍ണ സ്വദേശികളായ സുകുമാരന്‍, വാസു, കുഞ്ഞപ്പന്‍ എന്നി തൊഴിലാളികളാണ് ഇത് കണ്ടെത്തിയത്.
തണ്ടേക്കാട് ജമാ അത്ത് ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥി അഷ്‌കര്‍ അദ്ധ്യാപകനായ കെ.എ നൗഷാദ് മാസ്റ്ററെ അറിയിച്ചതിനെ തുടര്‍ന്നാണ് വിവരം പുറത്തുവന്നത്. പ്രാദേശിക ചരിത്ര പഠിതാവായ ഇസ്മയില്‍ പള്ളിപ്പുറം പുരാവസ്തു അധികൃതരെ വിവരം അറിയിച്ചിട്ടുണ്ട്.
ലഭിച്ച നാലു നന്നങ്ങാടികളില്‍ മൂന്നെണ്ണവും ഉടഞ്ഞുപോയിട്ടുണ്ട്.  ഉപകരണങ്ങളില്‍ പലതും സമീപത്തുള്ള വിദ്യാലയങ്ങളിലും പ്രദേശവാസികളുടെ കൈകളിലുമാണ്.

മംഗളം 19.09.12


No comments: