പെരുമ്പാവൂര്‍: വെങ്ങോല ഗ്രാമപഞ്ചായത്തില്‍ വൃദ്ധസദനത്തിനു വേണ്ടി അനധികൃതമായി പണിത കെട്ടിടം ഉപയോഗിക്കാന്‍ കഴിയാതെ നശിക്കുന്നു.
എല്‍.ഡി.എഫ് ഭരണ സമിതി അധികാരത്തില്‍ ഇരിക്കെ പതിനഞ്ചാം വാര്‍ഡ് അയ്യന്ചിറങ്ങരയില് പെരിയാര്‍വാലി പുറമ്പോക്കു ഭൂമിയിലായിരുന്നു കെട്ടിട നിര്‍മ്മാണം. അന്നത്തെ പ്രസിഡന്റായിരുന്ന ഷീല റെജി അധികാരം ദുര്‍വിനിയോഗം ചെയ്ത് സ്വന്തം വാര്‍ഡിലാണ് ഇത് നിര്‍മ്മിച്ചത്.
കെട്ടിടനിര്മ്മാണത്തിനു ചിലവായ തുക ഇനിയും കൊടുത്തു തീര്‍ക്കാത്തതിനാല്‍ കരാറുകാരന് താക്കോല്‍ പഞ്ചായത്തിന് കൈമാറിയിട്ടില്ല. അതേ സമയം വൃദ്ധസദനത്തിനുവേണ്ടി പഞ്ചായത്തു ഭരണ സമിതി ലക്ഷക്കണക്കിനു രൂപയുടെ ഉപകരണങ്ങള്‍ വാങ്ങി പഞ്ചായത്ത് ഓഫീസിനോട് ചേര്‍ന്ന ഗോഡൗണില്‍ കൂട്ടിയിട്ടിരിക്കുന്നു.
മുന്‍ പഞ്ചായത്തു ഭരണ സമിതിയുടെ അഴിമതിയും അധികാര ദുര്‍വിനിയോഗവും അന്വേഷിക്കണം എന്നാവശ്യപ്പെട്ട് പ്രത്യക്ഷ സമരപരിപാടികള്‍ക്കുള്ള നീക്കത്തിലാണ് വെങ്ങോല മണ്ഡലം യൂത്ത് കോണ്‍ഗ്രസ്. ഇതിന്റെ ഭാഗമായി ചേര്‍ന്ന യോഗം നിയോജകമണ്ഡലം പ്രസിഡന്റ് ജോജി ജേക്കബ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് എം.ആര് റിയാസ് അദ്ധ്യക്ഷത വഹിച്ചു.
ബേസില്‍ ജേക്കബ്, പി.എ ഷിഹാബ്, യു.എ ഷമീര്‍, കെ.കെ ഷമീര്‍, അന്‍സാര്‍ അസീസ്, എമില്‍ പെരുമാനി തുടങ്ങിയവര്‍ പ്രസംഗിച്ചു..
മംഗളം 3.11. 2013
No comments:
Post a Comment