പെരുമ്പാവൂര്‍: കൂവപ്പടി ഗ്രാമപഞ്ചായത്ത് പത്തൊമ്പതാം വാര്‍ഡില്‍ പൊതു തോടു കയ്യേറിയും നിലം നികത്തിയും ഗ്രാമപഞ്ചായത്തംഗം കമ്പനി സ്ഥാപിക്കുന്നതായി പരാതി.
മാവേലിപ്പടിക്ക് സമീപം ഒക്കല്‍ ബ്രാഞ്ച് കനാലിനോട് ചേര്‍ന്നുള്ള പ്രദേശത്താണ് അനധികൃത നിര്‍മ്മാണം. നിലം മണ്ണിട്ട് നികത്തി പഞ്ചായത്ത് മെമ്പറാണ് അധികാര ദുര്‍വിനിയോഗം നടത്തുന്നതെന്ന് നാട്ടുകാര്‍ പറയുന്നു.
പെരിയാര്‍വാലി കനാലിന്റെ സ്ഥലം കയ്യേറി നിര്‍മ്മിക്കുന്ന കമ്പനിക്കുവേണ്ടി ഇതിനോട് ചേര്‍ന്നുള്ള പാലം പൊളിച്ച് വീതികൂട്ടി നിര്‍മ്മിക്കാനും പദ്ധതിയുണ്ട്. കമ്പനിയിലേക്ക് വലിയ കണ്ടെയ്നറുകളും മറ്റും കൊണ്ടുവരുന്നതിനുവേണ്ടി ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ച് വലിയ പാലം നിര്‍മ്മിക്കാനാണ് നീക്കം. പഞ്ചായത്ത് അംഗത്തിനെതിരെ പ്രത്യക്ഷ സമര പരിപാടികളുമായി രംഗത്തുവരാനുള്ള ഒരുക്കത്തിലാണ് നാട്ടുകാര്‍.
മംഗളം 3.11. 2013
No comments:
Post a Comment