പെരുമ്പാവൂര്‍: ടൗണിനടുത്ത് ഓര്ണ്ണയില് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വിവാഹം ചെയ്തയക്കാനുള്ള നീക്കം തടഞ്ഞു.
കണ്ടന്തറ മൂത്തേടം വീട്ടില്‍ അഷറഫിന്റെ പതിനാറു വയസുകാരിയായ മകളുടെ വിവാഹമാണ് പോലീസും സാമൂഹ്യ ക്ഷേമ വകുപ്പ് ഉദ്യോഗസ്ഥരും ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരും ചേര്‍ന്ന് തടഞ്ഞത്.
ഇന്നലെ രാവിലെ 10.30-നും പതിനൊന്നിനും ഇടയിലായിരുന്നു പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടിയുടെ വിവാഹം നടത്താന്‍ നിശ്ചയിച്ചിരുന്നത്. നിക്കാഹ് നടത്താനായി തൊടുപുഴ കാളിയാറില്‍ നിന്നുള്ള വരനും വീട്ടുകാരും സമയത്ത് തന്നെ എത്തിയിരുന്നു.
എന്നാല്‍, പത്തു മണിയോടെ എത്തിയ ഉദ്യോഗസ്ഥസംഘം വിവാഹം നിയമപരമല്ലെന്നും അതുകൊണ്ടു തന്നെ അനുവദിയ്ക്കാനാവില്ലെന്നും അറിയിക്കുകയായിരുന്നു.
വിവാഹം ഒഴിവാക്കിയതിനെ തുടര്‍ന്ന് പോലീസ് കേസെടുക്കാതെ മടങ്ങി.
4.11.2013
1 comment:
നന്നായി.. 16 ആയിട്ടും ശിശുവാണോ ?
Post a Comment