പെരുമ്പാവൂര്‍: പുല്ലുവഴി പബ്ലിക് ലൈബ്രറിയുടെ പ്ലാറ്റിനം ജൂബിലി സമാപനത്തോടനുബന്ധിച്ച് 12 ന് പി.ജി സ്‌കൂള്‍ ഓഫ് തോട്ട്‌സിന് തുടക്കമാവും. വൈകിട്ട് 4.30 ന് പ്രശസ്ത എഴുത്തുകാരനും പ്രഭാഷകനുമായ ഡോ. സുനില്‍ പി ഇളയിടം ഉദ്ഘാടനം ചെയ്യും. ഇതോടനുബന്ധിച്ച് ചേരുന്ന പൊതുസമ്മേളനത്തിന്റെ ഉദ്ഘാടനവും കെട്ടിട ശിലാസ്ഥാപനവും സാജുപോള്‍ എം.എല്‍.എ നിര്‍വ്വഹിയ്ക്കും. ലൈബ്രറി പ്രസിഡന്റ് ആര്‍.എം രാമചന്ദ്രന്‍ അദ്ധ്യക്ഷത വഹിയ്ക്കും.
മാധ്യമ പ്രവര്‍ത്തക ആര്‍ പാര്‍വ്വതീദേവി, രായമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോയി പൂണേലി, പി.ആര്‍ ശിവന്‍ സാംസ്‌കാരിക പഠനകേന്ദ്രം സെക്രട്ടറി അഡ്വ. എന്‍.സി മോഹനന്‍, എസ് മനോജ്, സതീഷ് ബാബു തുടങ്ങിയവര്‍ പ്രസംഗിയ്ക്കും. തുടര്‍ന്ന് 6.30-ന് തീയേറ്റര്‍ ഇനിഷ്യേറ്റീവ് കേരള അവതരിപ്പിയ്ക്കുന്ന ശുദ്ധമദ്ദളം എന്ന നാടകവും ഉണ്ടാകും.
സമാപന പരിപാടികളുടെ ഭാഗമായി ഇന്ന് കുട്ടികള്‍ക്കുള്ള ഏകദിന പഠനക്യാമ്പ് താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി പി.ജി സജീവ് ഉദ്ഘാടനം ചെയ്യും. വി.കെ കൃഷ്ണകുമാര്‍ ക്യാമ്പ് നയിക്കും. നാളെ വൈകിട്ട് 3.30 ന് സായന്തനം എന്ന പേരില്‍ നടക്കുന്ന മുതിര്‍ന്നവരുടെ വിശാലവേദി സൗഹൃദ സദസ് എസ് ശിവശങ്കരപിള്ള ഉദ്ഘാടനം ചെയ്യും. ജി രാമചന്ദ്രന്‍ നായര്‍ അദ്ധ്യക്ഷത വഹിയ്ക്കും. ബിന്ദു രാമകൃഷ്ണന്‍, കെ.എം മത്തായി കാവാട്ട്, എം.വി മത്തായി എന്നിവര്‍ പ്രസംഗിയ്ക്കും.
12 ന് രാവിലെ സൗജന്യ രോഗനിര്‍ണയ ചികിത്സാ ക്യാമ്പ് ഡോ.വിജയന്‍ നങ്ങേലില്‍ ഉദ്ഘാടനം ചെയ്യും.
ബ്ലോക്ക് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ബീന ദിവാകരന്‍ അദ്ധ്യക്ഷത വഹിയ്ക്കും.
മംഗളം 10.05.2013
No comments:
Post a Comment