പെരുമ്പാവൂര്‍: പീച്ചനാംമുകളില്‍ പുതിയ പ്ലൈവുഡ് കമ്പനി സ്ഥാപിക്കുന്നതിനെതിരെ രായമംഗലം ഗ്രാമപഞ്ചായത്ത് ഓഫീസിനു മുന്നില്‍ ഇന്ന് ധര്‍ണ നടത്തും. പരിസ്ഥിതി സംരക്ഷണ കര്‍മ്മസമിതിയുടെ നേതൃത്വത്തില്‍ രാവിലെ 10 ന് നടക്കുന്ന ധര്‍ണ കേന്ദ്ര കമ്മിറ്റി പ്രസിഡന്റ് വറുഗീസ് പുല്ലുവഴി ഉദ്ഘാടനം ചെയ്യും.
പീച്ചനാംമുകള്‍-വട്ടയ്ക്കാട്ടുപടി ഭാഗത്ത് അമ്പതോളം പ്ലൈവുഡ് കമ്പനികള്‍ സൃഷ്ടിക്കുന്ന മലിനീകരണം മാരകമായി തുടരുമ്പോഴാണ് ഇവിടെ വീണ്ടും പുതിയ കമ്പനിക്ക് അനുമതി നല്‍കുന്നത്. പുതിയ പ്ലൈവുഡ് കമ്പനികള്‍ക്ക് വേണ്ടി നടക്കുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ അടിയന്തിരമായി നിര്ത്തിവയ്പ്പിക്കണമെന്നാണ് പരിസ്ഥിതി സംരക്ഷണ സമിതിയുടെ ആവശ്യം. ഇതിനുപുറമെ അനധികൃത പ്ലൈവുഡ് കമ്പനികള്‍ അടച്ച് പൂട്ടണമെന്നും പ്ലൈവുഡ് കമ്പനികള്‍ മൂലമുണ്ടാകുന്ന അസഹ്യമായ മലിനീകരണത്തിന് അറുതി വരുത്തണമെന്നും കര്‍മ്മ സമിതി ഭാരവാഹികളായ ജിസ് എം കോരത്, എ.വി വറുഗീസ് അയ്യായത്തില്‍, പി.എ മാത്യു എന്നിവര്‍ ആവശ്യപ്പെട്ടു.
മംഗളം 31.05.2013
No comments:
Post a Comment