പെരുമ്പാവൂര്‍: സ്വാതന്ത്ര്യ സമരസേനാനി പനയ്ക്കല്‍ തോമസ് മാസ്റ്ററുടെ നവതി ആഘോഷവും സ്വാതന്ത്ര്യ സമരസേനാനി കുടുംബസംഗമവും ഇന്ന് ഫാസ് ഓഡിറ്റോറിയത്തില്‍ നടക്കും. മന്ത്രി വി.കെ ഇബ്രാഹിംകുഞ്ഞ് വൈകിട്ട് 5 ന് കുടുംബസംഗമം ഉദ്ഘാടനം ചെയ്യും. നഗരസഭ ചെയര്‍മാന്‍ കെ.എം.എ സലാം അദ്ധ്യക്ഷത വഹിയ്ക്കും.
സാജുപോള്‍ എം.എല്‍.എ സ്വാതന്ത്ര്യ സമരസേനാനികള്‍ക്ക് ഉപഹാരങ്ങള്‍ സമര്‍പ്പിക്കും. തോമസ് മാസ്റ്റര്‍ക്ക് മുന്‍ നിയമസഭ സ്പീക്കര്‍ പി.പി തങ്കച്ചന്‍ നവതി ഉപഹാരം സമര്‍പ്പിക്കും. ഡോ. ഡി ബാബുപോള്‍ മുഖ്യ പ്രഭാഷണം നടത്തും.
മുന്‍ മുനിസിപ്പല്‍ ചെയര്‍മാന്‍മാരായ ടി.പി ഹസ്സന്‍, അഡ്വ. എന്‍.സി മോഹനന്‍, ഡോ. കെ.എ ഭാസ്‌കരന്‍, ഐഷ ടീച്ചര്‍, മുന്‍ ജില്ലാ ബാങ്ക് പ്രസിഡന്റ് വി.പി ശശീന്ദ്രന്‍, മുന്‍സിപ്പല്‍ പ്രതിപക്ഷനേതാവ് ജി സുനില്‍കുമാര്‍, വി.പി ഖാദര്‍, പി.എസ് രഘു, എം.പി അബ്ദുള്‍ ഖാദര്‍, ബാബു ജോസഫ്, അഡ്വ. രാജഗോപാല്‍, കെ.പി റെജിമോന്‍, വി.റോയ്, റോയി കല്ലുങ്കല്‍, ജി ജയപാല്‍, സി.കെ അബ്ദുള്ള, ഇ.കെ ഇക്ബാല്‍, എസ് ഷറഫ്, ഡോ.കെ.എം മാത്യു, ഗോപാലകൃഷ്ണന്‍ നായര്‍, ടി.എന്‍.എന്‍ നമ്പ്യാര്‍, ബി മണി, സാവിത്രി നമ്പ്യാര്‍, കെ.ഇ നൗഷാദ്, രാജു തോമസ് എന്നിവര്‍ പ്രസംഗിക്കും. തുടര്‍ന്ന് എയ്ഞ്ചല്‍ വോയ്‌സ് അവതരിപ്പിക്കുന്ന ഗാനമേളയും നടക്കും.
മംഗളം 26.05.2013
No comments:
Post a Comment