Friday, May 24, 2013

പെരിയാര്‍വാലി കനാല്‍ പുറമ്പോക്ക് കയ്യേറി വാഴകൃഷി; ഡി.വൈ.എഫ്.ഐയ്ക്ക് പ്രതിഷേധം



പെരുമ്പാവൂര്‍: പെരിയാര്‍വാലി വാളകം ബ്രാഞ്ച് കനാലിന്റെ പുറമ്പോക്ക് കയ്യേറി സ്വകാര്യ വ്യക്തി വാഴകൃഷി തുടങ്ങിയതിനെതിരെ ഡി.വൈ.എഫ്.ഐ പ്രതിഷേധവുമായി രംഗത്ത്.
കീഴില്ലം പുതുക്കുളങ്ങര കാവിന് സമീപമാണ് പുറംമ്പോക്ക് കയ്യേറിയിരിക്കുന്നത്. ഇവിടെ കോണ്‍ക്രീറ്റ് കാലുകള്‍ സ്ഥാപിച്ച് മുള്ളുവേലി കെട്ടി അതിര്‍ത്തി തിരിച്ചാണ് കൃഷി. 
ഇതുകൂടാതെ മറ്റൊരാള്‍ കനാലില്‍ നിന്ന് ചോര്‍ത്തി മത്സ്യകൃഷി നടത്തുന്നുമുണ്ട് ഷട്ടര്‍ഭാഗത്ത് കനാലില്‍ നിന്ന് നാല് ഇഞ്ചിന്റെ ഹോസ് ഉപയോഗിച്ചാണ് വെള്ളം ചോര്‍ത്തുന്നത്. 
ഈ രണ്ടു പരാതികളും അന്വേഷിച്ച് നടപടികള്‍ കൈക്കൊള്ളണമെന്നാവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ കീഴില്ലം മോസ്‌കോ യൂണിറ്റാണ് പരാതി നല്‍കിയിട്ടുള്ളത്..

മംഗളം 24.05.2013





No comments: