പെരുമ്പാവൂര്‍: വല്ലം സെന്റ് തെരേസാസ് ഫൊറോന ദേവാലത്തിന്റെ പാരീഷ് ഹാളിന്റെ വെഞ്ചരിപ്പ് കര്‍മ്മവും ഉദ്ഘാടനവും നാളെ നടക്കും.
ജസ്റ്റീസ് കുര്യന്‍ ജോസഫ് വൈകിട്ട് 6.30 ന് പാരീഷ് ഹാള്‍ ഉദ്ഘാടനം ചെയ്യും. സെബാസ്റ്റ്യന്‍ എടയന്ത്രത്ത് പിതാവ് സമ്മേളനത്തില്‍ അദ്ധ്യക്ഷത വഹിയ്ക്കുകയും ശിലാഫലകത്തിന്റെ അനാഛാദനം നിര്‍വ്വഹിയ്ക്കുകയും ചെയ്യുമെന്ന് ഫൊറോന വികാരി ഡോ. സക്കറിയാസ് പറനിലം പത്രസമ്മേളനത്തില്‍ അറിയിച്ചു.
കെ.പി ധനപാലന്‍ എം.പി, സാജുപോള്‍ എം.എല്‍.എ, മുന്‍ നിയമസഭ സ്പീക്കര്‍ പി.പി തങ്കച്ചന്‍, മുനിസിപ്പല്‍ ചെയര്‍മാന്‍ കെ.എം.എ സലാം, ഒക്കല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അന്‍വര്‍ മുണ്ടേത്ത്, മുനിസിപ്പല്‍ വൈസ് ചെയര്‍പേഴ്‌സണ്‍ റോസിലി വറുഗീസ്, മുന്‍ ചെയര്‍മാന്‍മാരായ ടി.പി ഹസ്സന്‍, എന്‍.സി മോഹനന്‍, സഹവികാരി ഫാ. ഡേവിഡ് പടന്നയ്ക്കല്‍, സിസ്റ്റര്‍ താര തുടങ്ങിയവര്‍ പങ്കെടുക്കും.
ഒരുകോടി രൂപ ചെലവിട്ട് രണ്ട് വര്‍ഷം കൊണ്ടാണ് 82000 ചതുരശ്ര അടി വിസ്തീര്‍ണമുള്ള ഹാളിന്റെ പണി തീര്‍ത്തതെന്ന് കണ്‍വീനര്‍ ഇ.ഒ സെബാസ്റ്റ്യന്‍, ജോ. കണ്‍വീനര്‍ സി.എ തങ്കച്ചന്‍, കൈക്കാരന്‍മാരായ എന്‍.വി റോക്കി, പൗലോസ്, നിര്‍മ്മാണകമ്മിറ്റി ഭാരവാഹി ലിജോ പാറയ്ക്കല്‍, പള്ളി സെക്രട്ടറി പൗലോസ് കല്ലാങ്കല്‍, ജയ്‌മോന്‍ തുടങ്ങിയവര്‍ പത്ര സമ്മേളനത്തില്‍ വിശദീകരിച്ചു.
മംഗളം 24.05.2013
No comments:
Post a Comment