പെരുമ്പാവൂര്‍: ട്രാവന്‍കൂര്‍ റയോണ്‍സിന്റെ ബാദ്ധ്യതകള്‍ തീര്‍ക്കുന്നതു സംബന്ധിച്ച് 28 ന് ഉന്നതതല ചര്‍ച്ച നടക്കും.
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ അദ്ധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ വ്യവസായ മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി, ധനകാര്യ മന്ത്രി കെ.എം മാണി, യു.ഡി.എഫ് കണ്‍വീനര്‍ പി.പി തങ്കച്ചന്‍, ധനകാര്യ വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിമാര്‍, ധനകാര്യ സ്ഥാപനങ്ങളുടെ മേധാവിമാര്‍ തുടങ്ങിയവര്‍ പങ്കെടുക്കുമെന്ന് സാജുപോള്‍ എം.എല്‍.എ അറിയിച്ചു.
റയോണ്‍സിന് ഗവണ്‍മെന്റ് ഗ്യാരണ്ടിയുള്ള നിരവധി വായ്പകളും ബാധ്യതകളും ഉണ്ട്. 1992 ന് ശേഷം റിട്ടയര്‍ ചെയ്ത തൊഴിലാളികള്‍ ഉള്‍പ്പെടെ രണ്ടായിരം പേര്‍ക്ക് ആനുകൂല്യങ്ങള്‍ നല്‍കാനുമുണ്ട്. ബാധ്യതകളെല്ലാം പൂര്‍ണമായും അവസാനിപ്പിച്ചാല്‍ മാത്രമെ ഹൈക്കോടതിയുടെ അനുമതിയോടെ പുനരുദ്ധാരണ പാക്കേജ് നടപ്പാക്കാന്‍ കഴിയുകയൊള്ളുവെന്നും റയോണ്‍സ് സംരക്ഷണ സമിതി ചെയര്‍മാന്‍ കൂടിയായ എം.എല്‍.എ പറയുന്നു. റയോണ്‍സ് വളപ്പില്‍ പരമാവധി തൊഴില്‍ അവസരങ്ങളുള്ള മാലിന്യ പ്രശ്‌നങ്ങള്‍ ഇല്ലാത്ത വൈജ്ഞാനിക വ്യാവസായിക കേന്ദ്രം സ്ഥാപിക്കാനാണ് ധാരണ.
മംഗളം 19.05.2013
No comments:
Post a Comment