പെരുമ്പാവൂര്‍: സ്വകാര്യ വ്യക്തി അനധികൃത വില്‍പനയ്ക്കായി വിറകുപുരയില്‍ സൂക്ഷിച്ചിരുന്ന 92 കിലോ ചന്ദനമുട്ടികള്‍ വനം വകുപ്പ് പിടിച്ചെടുത്തു.
പുന്നയം മൂഴിമല മത്തായി (65) യുടെ വീട്ടില്‍ നിന്നാണ് വിറകുകള്‍ക്കുള്ളില്‍ ഒളിപ്പിച്ചിരുന്ന ചന്ദനമുട്ടികള്‍ കണ്ടെടുത്തത്. എറണാകുളം സ്വദേശികളായ ചിലര്‍ അങ്കമാലി പാലിശ്ശേരി, മൂക്കന്നൂര്‍ ഭാഗങ്ങളില്‍ വാങ്ങിയിട്ടിരിയ്ക്കുന്ന സ്ഥലങ്ങളില്‍ നിന്ന ചന്ദനമരങ്ങളാണ് ഇവയെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. സ്ഥലം സംരക്ഷിയ്ക്കാന്‍ ചുമതലപ്പെടുത്തിയവരെ സ്വാധീനിച്ച് വാങ്ങുന്ന ചന്ദനത്തടികള്‍ ചെത്തിമിനുക്കി ക്ഷേത്രങ്ങളിലും മറ്റും വില്‍പന നടത്തുകയായിരുന്നു മത്തായിയുടെ പതിവ്.
പെരുമ്പാവൂര്‍ റെയ്ഞ്ച് ഫ്‌ളയിങ്ങ് സ്‌ക്വാഡ് ഓഫീസര്‍ നോബര്‍ട്ട് ദിലീപിന്റെ നേതൃത്വത്തില്‍ നടത്തിയ മിന്നല്‍ പരിശോധനയിലാണ് ചന്ദനം കണ്ടെത്തിയത്. പ്രതിയേയും ചന്ദന മുട്ടികളും കോടനാട് ഡി.എഫ്.ഓയ്ക്ക് കൈമാറി.
മംഗളം 14.05.2013
No comments:
Post a Comment