പെരുമ്പാവൂര്‍: പിന്നണി ഗായകന്‍ മെഹബൂബിന്റെ മുപ്പത്തിരണ്ടാം ചരമവാര്‍ഷികത്തോടനുബന്ധിച്ച് കലസാംസ്‌കാരിക പ്രവര്‍ത്തകരുടെ കൂട്ടായ്മയായ പെരുമ്പാവൂര്‍ പെരുമയുടെ ആഭിമുഖ്യത്തില്‍ മെഹബൂബ് ഗാനസ്മൃതി സന്ധ്യയും കലാസാംസ്‌കാരിക രംഗത്തെ പ്രതിഭകളെ ആദരിക്കലും നടത്തും.
24 ന് വൈകിട്ട് 6 ന് ഫാസ് ഓഡിറ്റോറിയത്തില്‍ നടക്കുന്ന പരിപാടിയ്ക്ക് നേതൃത്വം നല്‍കാന്‍ ഗസല്‍ ചക്രവര്‍ത്തി ഉമ്പായി ആദ്യമായി പെരുമ്പാവൂരിലെത്തും.
ഇതോടനുബന്ധിച്ച് ചേരുന്ന സാംസ്‌കാരിക സമ്മേളനത്തില്‍ സാജുപോള്‍ എം.എല്‍.എ, പി.പി തങ്കച്ചന്‍, കെ.എം.കെ സലാം, ടി.പി ഹസ്സന്‍, എന്‍.സി മോഹനന്‍, വി.പി ഖാദര്‍, ജി സുനില്‍കുമാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
കാല്‍നൂറ്റാണ്ടുകാലമായി പെരുമ്പാവൂരിലെ കലാസാംസ്‌കാരിക രംഗത്ത് പ്രവര്‍ത്തിയ്ക്കുന്ന മോഹനന്‍. കെ, ബി മണി, ഷാജി സരിഗ തുടങ്ങിയവരെ ആദരിക്കും. എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകളില്‍ എ പ്ലസ് നേടിയ വിദ്യാര്‍ത്ഥികള്‍ക്കുള്ള അവാര്‍ഡ്ദാനവും ഇതൊടൊപ്പം നടത്തുമെന്ന് സംഘടനാ ചെയര്‍മാന്‍ എന്‍.എ ലുക്ക്മാന്‍ അറിയിച്ചു.
മംഗളം 11.05.2012
No comments:
Post a Comment