ഇത് രണ്ടാം വട്ടം
പെരുമ്പാവൂര്‍: ബിവറേജസ് ഷോപ്പിന്റെ ഭിത്തി തുരന്ന് 87750 രൂപയുടെ മദ്യക്കുപ്പികള്‍ കടത്തി. മോഷ്ടാക്കള്‍ കടത്തിയ 238 ബോട്ടിലുകളില്‍ ഏറിയ പങ്കും ഹൈ ബ്രാന്റ്. ഇതേ ഷോപ്പില്‍ ഇതേ മട്ടിലുള്ള മോഷണം ഇത് രണ്ടാം വട്ടമാണ്.
ചൊവ്വാഴ്ച രാത്രിയാണ് മോഷണം നടന്നത്. ഷോപ്പിലേയ്ക്കുള്ള സ്റ്റെയര്‍ കെയ്‌സിനോട് ചേര്‍ന്ന ഭിത്തി തുരന്നായിരുന്നു ഇത്. ഈ ഭാഗത്തെ ലൈറ്റിന്റെ വയര്‍ വലിച്ചുപൊട്ടിച്ച് ഇരുട്ടാക്കിയ ശേഷമായിരുന്നു കവര്‍ച്ച. റോഡില്‍ നിന്ന് വാഹനങ്ങളുടെ വെളിച്ചവും ഈ ഭാഗത്തേയ്ക്ക് വരില്ലെന്നത് മോഷ്ടാക്കള്‍ക്ക് സൗകര്യമായി.
കഴിഞ്ഞ ജനുവരി ഒമ്പതിനും ഇവിടെ മോഷണം നടന്നിരുന്നു. ഫ്യൂസ് ഊരി മാറ്റി ഇരുട്ടാക്കിയ ശേഷം ഇതേ ഭാഗത്ത് ഭിത്തി തുരന്നായിരുന്നു മോഷണം. അന്ന് 21160 രൂപയുടെ മദ്യക്കുപ്പികള്‍ നഷ്ടപ്പെട്ടിരുന്നു. അതും ഹൈബ്രാന്റ് മദ്യം തന്നെ.
ഇരു മോഷണങ്ങളും ഒരേ സംഘം ചെയ്തതാകുമെന്നണ് കവര്‍ച്ചയുടെ സ്വഭാവം പരിഗണിയ്ക്കുമ്പോഴുള്ള പ്രാഥമിക നിഗമനം. വിരലടയാള വിദഗ്ധരും സ്ഥലത്ത് എത്തി പരിശോധന നടത്തി. പോലീസ് കേസെടുത്തിട്ടുണ്ട്.
മംഗളം 3.05.2013
No comments:
Post a Comment