പെരുമ്പാവൂര്‍: മേഖലയിലെ ചുമട്ടുതൊഴിലാളികള്‍ക്ക് നിലവിലുള്ള കൂലിയില്‍ 20 ശതമാനം വര്‍ദ്ധനവിന് അംഗീകാരമായി. 2015 വരെയുള്ള കൂലിയാണ് പുതുക്കി നിശ്ചയിച്ചത്. വര്‍ദ്ധന ഈ മാസം മൂന്ന് മുതല്‍ പ്രാബല്യത്തില്‍ വരും.
പെരുമ്പാവൂര്‍ മര്‍ച്ചന്റ്സ് അസോസിയേഷനും ചുമട്ടുതൊഴിലാളി യൂണിയനുകളും തമ്മില്‍ നടന്ന ചര്‍ച്ചയെ തുടര്‍ന്നാണ് വര്‍ദ്ധന. ചര്‍ച്ചയില്‍ അസോസിയേഷനെ പ്രതിനിധീകരിച്ച് പ്രസിഡന്റ് സി.കെ അബ്ദുള്ള, ജനറല്‍ സെക്രട്ടറി എം.കെ രാധാകൃഷ്ണന്, ട്രഷറര്‍ വി.പി നൗഷാദ്, പി.പി അബ്ദുള്‍ ഖാദര്‍, ടി.ഇ കോര, എം.യു ഹമീദ്, എം.എം റസാക്ക്, പി.എം പൗലോസ്, കെ.കെ ഹമീദ്, സി.എം സെയ്തുമുഹമ്മദ് എന്നിവര്‍ പങ്കെടുത്തു.
ഐ.എന്‍.ടി.യു.സി ജില്ലാ സെക്രട്ടറി ജെ.ബി അസൈനാര്‍, മഹേഷ് കുമാര്‍, സി.ഇ മുഹമ്മദലി, സി.ഐ.ടി.യു ഭാരവാഹികളായ വി.പി ഖാദര്‍, ആര് സുകുമാരന്‍, ടി.എം നസീര്‍ തുടങ്ങിയവര്‍ യൂണിയനുകളെ പ്രതിനിധീകരിച്ചു.
മംഗളം 1.06.2013
No comments:
Post a Comment