നാലു ജില്ലാ പ്രസിഡണ്റ്റുമാരേയും നാനൂറോളം കേഡറ്റുകളേയും അറസ്റ്റ് ചെയ്തു
|
പോപ്പുലര്‍ ഫ്രണ്ട് റാലി പോലീസ് തടഞ്ഞപ്പോള്‍ |
പെരുമ്പാവൂറ്‍: നിരോധനാജ്ഞ ലംഘിച്ച് പോപ്പുലര്‍ ഫ്രണ്ട് പട്ടണത്തില്‍ സംഘടിപ്പിച്ച ഫ്രീഡം പരേഡ് പോലീസ് തടഞ്ഞു. നാലു ജില്ലാ പ്രസിഡണ്റ്റുമാരേയും നാനൂറോളം കേഡറ്റുകളേയും അറസ്റ്റ് ചെയ്തു പോലീസ് മുഖം രക്ഷിച്ചപ്പോള്‍ പടുകൂറ്റന്‍ ശക്തിപ്രകടനം നടത്തി പോപ്പുലര്‍ ഫ്രണ്ട് കരുത്തു തെളിയിച്ചു. തുടര്‍ന്ന് മേഖലാ സമ്മേളനവും നടന്നു.
അഞ്ചു ജില്ലകളില്‍ നിന്നായി ഇന്നലെ ഉച്ചകഴിഞ്ഞാണ് ആയിരക്കണക്കിന് പോപ്പുലര്‍ ഫ്രണ്ട് അംഗങ്ങള്‍ ടൌണിലേയ്ക്ക് ഒഴുകിയെത്തിയത്. പരേഡ് തടയാനായി റൂറല്‍ എസ്.പി ഹര്‍ഷിത അട്ടല്ലൂരിയുടെ നേതൃത്വത്തില്‍ ആയിരത്തോളം പോലീസുകാരേയും വിന്യസിച്ചിരുന്നു. ഉച്ചകഴിഞ്ഞ് രണ്ടരയോടെ ആശ്രമം ഹയര്‍സെക്കണ്റ്ററി സ്കൂളിന് സമീപത്തുനിന്ന് ഫ്രീഡം പരേഡും പ്രകടനവും ആരംഭിച്ചു. താലൂക്ക് ആശുപത്രിയ്ക്ക് മുന്നില്‍ പോലീസ് ബാരിക്കേഡുകള്‍ തീര്‍ത്ത് ഇവരെ തടഞ്ഞു. ജില്ലാ പ്രസിഡണ്റ്റുമാരായ അന്‍വര്‍ ഹുസൈന്‍ (ഇടുക്കി), സി.എച്ച് അബ്ദുള്‍ നിസ്സാര്‍ (കോട്ടയം), എം ഫാറൂഖ് (തൃശൂറ്‍), കെ.എം അബ്ദുള്‍ ജലീല്‍ (പാലക്കാട്) എന്നിവരേയും നാനൂറോളം കേഡറ്റുകളേയുമാണ് അറസ്റ്റ് ചെയ്തത്. ഇവരെ പിന്നീട് ജാമ്യത്തില്‍ വിട്ടയയ്ക്കുകയും ചെയ്തു.
അറസ്റ്റിനെ തുടര്‍ന്ന് പോലീസ് പിന്‍മാറിയതോടെ കൈക്കുഞ്ഞുങ്ങളുമായെത്തിയ അമ്മമാരും കുട്ടികളും അടങ്ങുന്ന പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ പ്രകടനമായി സമ്മേളന നഗരിയിലേയ്ക്ക് തിരിച്ചു. ബാണ്റ്റുമേളവും നിശ്ചലദൃശ്യങ്ങളും പ്രകടനത്തിന് പകിട്ടു കൂട്ടി. പിന്നീട് പെരുമ്പാവൂറ്‍ മുനിസിപ്പല്‍ മൈതാനിയില്‍ നടന്ന പൊതു സമ്മേളനം ദേശീയ സെക്രട്ടറി കെ.എം ശരീഫ് ഉത്ഘാടനം ചെയ്തു. പരിപാടിയില്‍ പോപുലര്‍ ഫ്രണ്ട് സംസ്ഥാന സെക്രട്ടറി പി.അബ്ദുല്‍ ഹമീദ് അദ്ധ്യക്ഷത വഹിച്ചു. ദേശീയ സമിതി അംഗം പി.കോയ, ഈസ മൌലവി (ഓള്‍ ഇന്ത്യ ഇമാംസ് കൌണ്‍സില്‍ സ്റ്റേറ്റ് ട്രഷറര്‍), സാംകുട്ടി ജേക്കബ് (എസ്.ഡി.പി.ഐ സ്റ്റേറ്റ് ട്രഷറര്‍), റെനി ഐലിന്‍ (എന്‍.സി.എച്ച്.ആര്‍.ഒ നാഷണല്‍ കോര്‍ഡിനേറ്റര്‍), കെ.കെ ബാബുരാജ് (ദളിത് ചിന്തകന്‍), ജമാല്‍ മുഹമ്മദ് (പോപുലര്‍ ഫ്രണ്ട് എറണാകുളം ജില്ലാ പ്രസിഡണ്റ്റ്) , സ്റ്റേറ്റ് സെക്രട്ടറി ടി കെ അബ്ദു സമദ്, കെ സാദത്ത്, കെ മുഹമ്മദലി, അന്‍വര്‍ ഹുസൈന്‍, മുഹമ്മദ് നിസാര്‍ , എം ഫാറൂഖ് , കെ എം അബ്ദുള്‍ ജലീല്‍ , സി പി മുഹമ്മദലി, പി അബ്ദുള്‍ ലത്തീഫ് , ശമീര്‍ , ആരീഫ്, കെ എസ്.ഷാന്‍, ടി എം മൂസ, ശമീര്‍, അബ്ദുള്‍ മജീദ് .തുടങ്ങിയവര്‍ യോഗത്തില്‍ പ്രസംഗിച്ചു. സ്വാതന്ത്യ്ര ദിനത്തില്‍ നടത്താനിരുന്ന പരേഡ് നിരോധനാജ്ഞ മൂലം മുമ്പ് മാറ്റിയിരുന്നു. ക്രമസമാധാന പ്രശ്നങ്ങള്‍ ഉണ്ടാവുമെന്ന രഹസ്യാന്വേഷണ സംഘത്തിണ്റ്റെ മുന്നറിയിപ്പിനെ തുടര്‍ന്ന് ഇന്നലെ നടത്താന്‍ നിശ്ചയിച്ച പരേഡും നിരോധിയ്ക്കുകയായിരുന്നു. എന്നാല്‍, നിരോധനാജ്ഞ അവഗണിച്ച് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ ഇന്നലെ എത്തുകയായിരുന്നു. റാലിയെ തുടര്‍ന്ന് ഇന്നലെ പെരുമ്പാവൂരില്‍ മണിക്കൂറുകളോളം ഗതാഗതം സ്തംഭിച്ചു. രണ്ടര മുതല്‍ ആറുവരെ എ.എം റോഡില്‍ പൂര്‍ണ്ണമായും ഗതാഗതം തടസ്സപ്പെട്ടു. (പടങ്ങള്‍ ഉണ്ട്) ഫ്രീഡം പരേഡ് തടഞ്ഞു പെരുമ്പാവൂരില്‍ പോപ്പുലര്‍ ഫ്രണ്ട് ശക്തിപ്രകടനം നടത്തി നാലു ജില്ലാ പ്രസിഡണ്റ്റുമാരേയും നാനൂറോളം കേഡറ്റുകളേയും അറസ്റ്റ് ചെയ്തു പെരുമ്പാവൂറ്‍: നിരോധനാജ്ഞ ലംഘിച്ച് പോപ്പുലര്‍ ഫ്രണ്ട് പട്ടണത്തില്‍ സംഘടിപ്പിച്ച ഫ്രീഡം പരേഡ് പോലീസ് തടഞ്ഞു. നാലു ജില്ലാ പ്രസിഡണ്റ്റുമാരേയും നാനൂറോളം കേഡറ്റുകളേയും അറസ്റ്റ് ചെയ്തു പോലീസ് മുഖം രക്ഷിച്ചപ്പോള്‍ പടുകൂറ്റന്‍ ശക്തിപ്രകടനം നടത്തി പോപ്പുലര്‍ ഫ്രണ്ട് കരുത്തു തെളിയിച്ചു. തുടര്‍ന്ന് മേഖലാ സമ്മേളനവും നടന്നു. അഞ്ചു ജില്ലകളില്‍ നിന്നായി ഇന്നലെ ഉച്ചകഴിഞ്ഞാണ് ആയിരക്കണക്കിന് പോപ്പുലര്‍ ഫ്രണ്ട് അംഗങ്ങള്‍ ടൌണിലേയ്ക്ക് ഒഴുകിയെത്തിയത്. പരേഡ് തടയാനായി റൂറല്‍ എസ്.പി ഹര്‍ഷിത അട്ടല്ലൂരിയുടെ നേതൃത്വത്തില്‍ ആയിരത്തോളം പോലീസുകാരേയും വിന്യസിച്ചിരുന്നു. ഉച്ചകഴിഞ്ഞ് രണ്ടരയോടെ ആശ്രമം ഹയര്‍സെക്കണ്റ്ററി സ്കൂളിന് സമീപത്തുനിന്ന് ഫ്രീഡം പരേഡും പ്രകടനവും ആരംഭിച്ചു. താലൂക്ക് ആശുപത്രിയ്ക്ക് മുന്നില്‍ പോലീസ് ബാരിക്കേഡുകള്‍ തീര്‍ത്ത് ഇവരെ തടഞ്ഞു. ജില്ലാ പ്രസിഡണ്റ്റുമാരായ അന്‍വര്‍ ഹുസൈന്‍ (ഇടുക്കി), സി.എച്ച് അബ്ദുള്‍ നിസ്സാര്‍ (കോട്ടയം), എം ഫാറൂഖ് (തൃശൂറ്‍), കെ.എം അബ്ദുള്‍ ജലീല്‍ (പാലക്കാട്) എന്നിവരേയും നാനൂറോളം കേഡറ്റുകളേയുമാണ് അറസ്റ്റ് ചെയ്തത്. ഇവരെ പിന്നീട് ജാമ്യത്തില്‍ വിട്ടയയ്ക്കുകയും ചെയ്തു. അറസ്റ്റിനെ തുടര്‍ന്ന് പോലീസ് പിന്‍മാറിയതോടെ കൈക്കുഞ്ഞുങ്ങളുമായെത്തിയ അമ്മമാരും കുട്ടികളും അടങ്ങുന്ന പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ പ്രകടനമായി സമ്മേളന നഗരിയിലേയ്ക്ക് തിരിച്ചു. ബാണ്റ്റുമേളവും നിശ്ചലദൃശ്യങ്ങളും പ്രകടനത്തിന് പകിട്ടു കൂട്ടി.
പിന്നീട് പെരുമ്പാവൂറ്‍ മുനിസിപ്പല്‍ മൈതാനിയില്‍ നടന്ന പൊതു സമ്മേളനം ദേശീയ സെക്രട്ടറി കെ.എം ശരീഫ് ഉത്ഘാടനം ചെയ്തു. പരിപാടിയില്‍ പോപുലര്‍ ഫ്രണ്ട് സംസ്ഥാന സെക്രട്ടറി പി.അബ്ദുല്‍ ഹമീദ് അദ്ധ്യക്ഷത വഹിച്ചു. ദേശീയ സമിതി അംഗം പി.കോയ, ഈസ മൌലവി (ഓള്‍ ഇന്ത്യ ഇമാംസ് കൌണ്‍സില്‍ സ്റ്റേറ്റ് ട്രഷറര്‍), സാംകുട്ടി ജേക്കബ് (എസ്.ഡി.പി.ഐ സ്റ്റേറ്റ് ട്രഷറര്‍), റെനി ഐലിന്‍ (എന്‍.സി.എച്ച്.ആര്‍.ഒ നാഷണല്‍ കോര്‍ഡിനേറ്റര്‍), കെ.കെ ബാബുരാജ് (ദളിത് ചിന്തകന്‍), ജമാല്‍ മുഹമ്മദ് (പോപുലര്‍ ഫ്രണ്ട് എറണാകുളം ജില്ലാ പ്രസിഡണ്റ്റ്) , സ്റ്റേറ്റ് സെക്രട്ടറി ടി കെ അബ്ദു സമദ്, കെ സാദത്ത്, കെ മുഹമ്മദലി, അന്‍വര്‍ ഹുസൈന്‍, മുഹമ്മദ് നിസാര്‍ , എം ഫാറൂഖ് , കെ എം അബ്ദുള്‍ ജലീല്‍ , സി പി മുഹമ്മദലി, പി അബ്ദുള്‍ ലത്തീഫ് , ശമീര്‍ , ആരീഫ്, കെ എസ്.ഷാന്‍, ടി എം മൂസ, ശമീര്‍, അബ്ദുള്‍ മജീദ് .തുടങ്ങിയവര്‍ യോഗത്തില്‍ പ്രസംഗിച്ചു.
സ്വാതന്ത്യ്ര ദിനത്തില്‍ നടത്താനിരുന്ന പരേഡ് നിരോധനാജ്ഞ മൂലം മുമ്പ് മാറ്റിയിരുന്നു. ക്രമസമാധാന പ്രശ്നങ്ങള്‍ ഉണ്ടാവുമെന്ന രഹസ്യാന്വേഷണ സംഘത്തിണ്റ്റെ മുന്നറിയിപ്പിനെ തുടര്‍ന്ന് ഇന്നലെ നടത്താന്‍ നിശ്ചയിച്ച പരേഡും നിരോധിയ്ക്കുകയായിരുന്നു. എന്നാല്‍, നിരോധനാജ്ഞ അവഗണിച്ച് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ ഇന്നലെ എത്തുകയായിരുന്നു. റാലിയെ തുടര്‍ന്ന് ഇന്നലെ പെരുമ്പാവൂരില്‍ മണിക്കൂറുകളോളം ഗതാഗതം സ്തംഭിച്ചു. രണ്ടര മുതല്‍ ആറുവരെ എ.എം റോഡില്‍ പൂര്‍ണ്ണമായും ഗതാഗതം തടസ്സപ്പെട്ടു.