പെരുമ്പാവൂറ്‍: പ്ളൈവുഡ് കമ്പനികളുണ്ടാക്കുന്ന മലിനീകരണം സംബന്ധിച്ച വിഷയങ്ങള്‍ ഉയര്‍ത്തിക്കാട്ടി രായമംഗലം ഗ്രാമപഞ്ചായത്ത് ഭരണസമിതിയോഗം പ്രതിപക്ഷം ബഹിഷ്കരിച്ചു.
സി.പി.എം അംഗങ്ങളായ എന്‍.പി അജയകുമാര്‍, ബിജു കുര്യാക്കോസ്, എ.കെ ഷാജി, സുകുമാരിയമ്മ, ശാന്ത ഗോപാലന്, മിനി തങ്കപ്പന്, വി.കെ പത്മിനി, കൌസല്യ ശിവന് എന്നിവരാണ് ഇന്നലെ നടന്ന ഭരണസമിതി യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോയത്.
പ്ളൈവുഡ് വ്യവസായം മീൂലം പഞ്ചായത്തിലെ ജനങ്ങള്‍ അനുഭവിയ്ക്കുന്ന പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ പ്രസിഡണ്റ്റ് വിളിച്ചു ചേര്‍ത്ത ആലോചനായോഗത്തെ പറ്റി ജന പ്രതിനിധികളെ അറിയിയ്ക്കാത്തതിനെതിരെ ആയിരുന്നു പ്രധാന പ്രതിഷേധം. ഇത്തരം സ്ഥാപനങ്ങളുടെ സമയക്രമം സംബന്ധിച്ച് ഭരണസമിതി എടുത്ത തീരുമാനം നടപ്പാക്കാത്തതും പ്രതിപക്ഷത്തെ പ്രകോപിപ്പിച്ചു.
മാനദണ്ഡങ്ങള്‍ പാലിയ്ക്കാതെ പുതിയ പ്ളൈവുഡ് യൂണിറ്റുകള്‍ക്ക് അനുമതി നല്‍കാനുള്ള നീക്കത്തിനെതിരെ സമരപരിപാടികള്‍ ആവിഷ്കരിയ്ക്കുമെന്നും പ്രതിപക്ഷ അംഗങ്ങള്‍ മുന്നറിയിപ്പ് നല്കി.
മംഗളം 28.10.2011
No comments:
Post a Comment