ടിക്കറ്റിനെ ചൊല്ലി തര്‍ക്കം
പെരുമ്പാവൂറ്‍: സ്വകാര്യ ബസ് കണ്ടക്ടറുടെ മര്‍ദ്ദനമേറ്റ് ടെക്സ്റ്റൈത്സ് ഉടമയായ യാത്രക്കാരന്‍ മരിച്ചെന്ന് ആരോപണം.
വെസ്റ്റ് വെങ്ങോല ചായാട്ടുവീട്ടില്‍ സി.വി ഗംഗാധരന്‍ (60) ആണ് മരിച്ചത്. പെരുമ്പാവൂര്‍-തൃപ്പൂണിത്തുറ റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന റെമീസ് എന്ന സ്വകാര്യബസില്‍ ഇന്നലെ രാത്രി ഒമ്പതു മണിയോടെയാണ് സംഭവം. സ്വന്തം സ്ഥാപനമായ ഓടയ്ക്കാലിയിലെ മയൂര ടെക്സ്റ്റൈത്സ് പൂട്ടി ഗംഗാധരനും മകന്‍ റെനീഷും വീട്ടിലേയ്ക്ക് മടങ്ങുകയായിരുന്നു. ടിക്കറ്റെടുക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കമാണ് മര്‍ദ്ദനത്തിലും പിന്നീട് മരണത്തിലും കലാശിച്ചത്.
ടിക്കറ്റെടുക്കാനാവശ്യപ്പെട്ട കണ്ടക്ടറോട് പിന്നില്‍ മകന്‍ എടുക്കുമെന്ന് ഗംഗാധരന്‍ പറഞ്ഞു. അല്‍പസമയം കഴിഞ്ഞ് വീണ്ടുമെത്തിയ കണ്ടക്ടര്‍ പിന്നിലാരും ടിക്കറ്റെടുത്തില്ലെന്നു പറഞ്ഞ് ഗംഗാധരണ്റ്റെ അടിവയറില്‍ കൈകൊണ്ട് കുത്തുകയും കഴുത്തിന് പിടിച്ച് തളളുകയുമായിരുന്നുവെന്ന് ഒപ്പമുണ്ടായിരുന്ന മകന്‍ പറയുന്നു. താഴെ വീണ ഇയാളെ മകന്‍ ഓട്ടോ വിളിച്ച് പെരുമ്പാവൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല. മൃതദേഹം വാത്തിയാത്ത് ആശുപത്രി മോര്‍ച്ചറിയില്‍.
ഭാര്യ: ശകുന്തള. മക്കള്‍: റെനീഷ്, മഞ്ജു. അതേസമയം ഗംഗാധരന്‍ യാത്രക്കിടയില്‍ കുഴഞ്ഞുവീണു മരിച്ചുവെന്നാണ് പോലീസിണ്റ്റെ നിലപാട്. മംഗളം 24.10.2011
No comments:
Post a Comment