പെരുമ്പാവൂറ്‍: മുടക്കുഴ ഗ്രാമപഞ്ചായത്തില്‍ പുതിയ റോഡു നിര്‍മ്മാണം തുടങ്ങി.
പഞ്ചായത്ത് ഓഫീസിനു മുന്നില്‍ നിന്ന് പ്രളയക്കാട് അമ്പലം വഴി വില്ലേജ് ഓഫീസിലേയ്ക്കുള്ള പുതിയ റോഡിണ്റ്റെ നിര്‍മ്മാണോദ്ഘാടനം വികസനകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷന്‍ സോജന് പൌലോസ് നിര്‍വ്വഹിച്ചു. ആരോഗ്യ സ്റ്റാണ്റ്റിങ്ങ് കമ്മിറ്റി ചെയര്മാന് ഷാജി കീച്ചേരി, സഹകരണ ബാങ്ക് പ്രസിഡണ്റ്റ് പി.പി അവറാച്ചന്, പാണ്ടിക്കാട് ജനസഹായ സംഘം പ്രസിഡണ്റ്റ് ടി.കെ സണ്ണി, സുരേന്ദ്രന് വേലംപറമ്പില്‍, വൈ. വറുഗീസ്, ഗോപി നാഥന്, ജിയോ മത്തായി, ടി.കെ ഗോവിന്ദന് തുടങ്ങിയവര്‍ പങ്കെടുത്തു.
അറുന്നൂറ്റിയമ്പത് മീറ്റര്‍ ദൈര്‍ഘ്യവും നാലു മീറ്റര്‍ വീതിയുമുള്ള ഈ റോഡ് വരുന്നതോടെ പഞ്ചായത്ത് ഓഫീസില്‍ വരുന്നവര്‍ക്ക് വില്ലേജ് ഓഫീസുമായി ബന്ധപ്പെടാന്‍ സൌകര്യമൊരുക്കും. വെറ്റിനറി ആശുപത്രി, സഹകരണ ബാങ്ക്, കൃഷി ഓഫീസ്, വിവിധ സ്കൂളുകള്‍, ആയുര്‍വേദ-ഹോമിയോ ആശുപത്രികള്‍ തുടങ്ങിയ സ്ഥാപനങ്ങളിലേയ്ക്കുള്ള ഗതാഗതവും സുഗമമാകും. പെരുമ്പാവൂരില്‍ നിന്ന് തുരുത്തി, പ്രളയക്കാട്, തൃക്കേപ്പടി, ഇളമ്പകപ്പിള്ളി, കയ്യുത്ത്യാല്‍, കൂവപ്പടി വഴി അനുവദിച്ച കെ.എസ്.ആര്.ടി.സി സര്‍ക്കുലര്‍ ബസ് സര്‍വ്വീസിനും ഈ റോഡ് ഉപകാരപ്പെടും.
മംഗളം 14.10.11
No comments:
Post a Comment