പെരുമ്പാവൂരുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ അറിയാന്‍ ഇമെയില്‍ വിലാസം താഴെ ചേര്‍ക്കൂ

Tuesday, October 18, 2011

രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍: തണ്ടേക്കാട്‌ ജമാ അത്ത്‌ സ്കൂളിന്‌ പുരസ്കാരം

 പെരുമ്പാവൂറ്‍: രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ മാത്യകാപരമായ പ്രവര്‍ത്തനം കാഴ്ചവെച്ചതിന്‌ ജില്ലാ പഞ്ചായത്തിണ്റ്റെയും ജില്ലാ ശുചിത്വമിഷണ്റ്റെയും പ്രത്യേക പുരസ്ക്കാരം ജമാ അത്ത്‌ ഹയര്‍ സെക്കണ്റ്ററി സ്കൂളിന്‌ ലഭിച്ചു. ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക്‌ നേത്യത്വപരമായ പങ്കുവഹിച്ച ഈ സ്കൂളിലെ അദ്ധ്യാപകരായ ബിനോയ്‌ കെ ജോസഫ്‌, കെ.എ നൌഷാദ്‌ എന്നിവര്‍ ജില്ലയിലെ ഏറ്റവും മികച്ച മാത്യകാ അദ്ധ്യാപകരായി തെരഞ്ഞെടുക്കപ്പെട്ടു. 
നാട്ടിലെങ്ങും പകര്‍ച്ചവ്യാധികള്‍ പടര്‍ന്നു പിടിച്ചപ്പോള്‍ മികച്ച രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക്‌ നേത്യത്വം നല്‍കിയതിനാണ്‌ തണ്ടേക്കാട്‌ ജമാ അത്ത്‌ ഹയര്‍ സെക്കണ്റ്ററി സ്കൂളിന്‌ ഈ അംഗീകാരം ലഭിച്ചത്‌. ബോധവത്ക്കരണ പ്രവര്‍ത്തനത്തിണ്റ്റെ ഭാഗമായി വെങ്ങോല ഗ്രാമപഞ്ചായത്തിലെ രണ്ടാം വാര്‍ഡ്‌ വെട്ടിക്കാട്ടുകുന്ന്‌, മൂന്നാം വാര്‍ഡ്‌ തണ്ടേക്കാട്‌, ആറാം വാര്‍ഡ്‌ നെടുംതോട്‌ എന്നിവിടങ്ങളിലെ ആയിരത്തോളം വീടുകളില്‍ കുട്ടികള്‍ സ്വന്തമായി തയ്യാറാക്കിയ ലഘുലേഖകള്‍ വിതരണം ചെയ്തിരുന്നു. ഈ സമ്പര്‍ക്കപരിപാടി നടത്തുന്നതിനായി 100 അംഗ വിദ്യാര്‍ത്ഥി സംഘത്തെ പരിശീലിപ്പിയ്ക്കുകയും അവര്‍ വിവിധ ഗ്രൂപ്പുകളായി നാട്ടുകാര്‍ക്ക്്‌ ക്യത്യമായ ദിശാബോധം നല്‍കുകയും രോഗം പടരാനുള്ള സാഹചര്യങ്ങള്‍ സന്ദര്‍ശന വീടുകളില്‍ ഉണ്ടെങ്കില്‍ വിദ്യാര്‍ത്ഥികള്‍ മുന്‍കൈയ്യെടുത്ത്‌ ഒഴിവാക്കുകയും ചെയ്തു. 
ഇതു കൂടാതെ യൂണിസെഫിണ്റ്റെ സഹകരണത്തോടെ വെങ്ങോല ഗ്രാമപഞ്ചായത്തിലെ ൨൩ വാര്‍ഡുകളിലെ തെരഞ്ഞെടുത്ത മേഖലയില്‍ കുടിവെള്ള പരിശോധന നടത്തുകയും ആരോഗ്യ പ്രശ്നങ്ങള്‍ കണ്ട മേഖലകളെക്കുറിച്ച്‌ പഞ്ചായത്ത്‌ അധിക്യതര്‍ക്കും ജലവിഭവ വകുപ്പിനും റിപ്പോര്‍ട്ട്‌ നല്‍കുകയും ചെയ്തു. അവര്‍ പ്രശ്നങ്ങള്‍ ഗൌരവമായി കാണുകയും അത്‌ പരിഹരിക്കാനുള്ള ശ്രമം നടത്തുകയും ചെയ്തു. അതു കൂടാതെ സ്കൂള്‍ പരിസരത്തുള്ള കച്ചവട കേന്ദ്രങ്ങളില്‍ ശീതള പാനീയങ്ങള്‍ കുറച്ചു നാളത്തേക്കെങ്കിലും ഒഴിവാക്കാനും വിദ്യാര്‍ത്ഥികള്‍ മുന്‍കയ്യെടുത്തു. സ്കൂളിലെ നാഷണല്‍ സര്‍വ്വീസ്‌ സ്കീം വാളണ്റ്റിയര്‍മാരും ഹെല്‍ത്ത്‌ പ്രവര്‍ത്തകരുമാണ്‌ പരിപാടിക്ക്‌ നേതൃത്വം നല്‍കിയത്‌. 
ഇത്തരത്തിലുള്ള ബഹുമുഖ പ്രവര്‍ത്തനങ്ങള്‍ നടത്തിയതിനാണ്‌ ജില്ലാ പഞ്ചായത്തും ജില്ലാ ശുചിത്വമിഷനും സ്കൂളിന്‌ ഈ പുരസ്കാരം നല്‍കി ആദരിച്ചത്‌. മികച്ച സ്കൂളിനുള്ള പുരസ്കാരം ജലവിഭവ വകുപ്പു മന്ത്രി ടി.എം ജേക്കബില്‍ നിന്ന്‌ വിദ്യാര്‍ത്ഥികള്‍ ഏറ്റുവാങ്ങി. മാത്യകാ അദ്ധ്യാപകര്‍ക്കുള്ള പുരസ്കാരങ്ങള്‍ ജില്ലാ പഞ്ചായത്ത്‌ പ്രസിഡണ്റ്റ്‌ എല്‍ദോസ്‌ കുന്നപ്പിള്ളി, ജില്ലാ കളക്ടര്‍ മാത്യകാ അദ്ധ്യാപകര്‍ക്കുള്ള പുരസ്കാരങ്ങള്‍ ജില്ലാ പഞ്ചായത്ത്‌ പ്രസിഡണ്റ്റ്‌ എല്‍ദോസ്‌ കുന്നപ്പിള്ളി, ജില്ലാ കളക്ടര്‍ ഷെയ്ക്ക്‌ പരീത്‌ എന്നിവരില്‍ നിന്നും അദ്ധ്യാപകരായ കെ.എ നൌഷാദും ബിനോയ്‌ കെ ജോസഫും ഏറ്റുവാങ്ങി. 
ബിനോയ്‌ കെ. ജോസഫ്‌ ഹയര്‍ സെക്കണ്റ്ററി വിഭാഗം മലയാളം അദ്ധ്യാപനും നാഷണല്‍ സര്‍വ്വീസ്‌ സ്കീം പ്രോഗ്രാം ഓഫീസറുമാണ്‌. എയ്ഡഡ്‌ ഹയര്‍ സെക്കണ്റ്ററി ടിച്ചേഴ്സ്‌ കോപ്പറേറ്റീവ്‌ സൊസൈറ്റി ബോര്‍ഡ്‌ അംഗവുമാണ്‌. കെ.എ നൌഷാദ്‌ ഹൈസ്കൂള്‍ വിഭാഗം അറബി അദ്ധ്യാപകനും കേരള അറബിക്‌ ടിച്ചേഴ്സ്‌ ഫെഡറേഷണ്റ്റെ ജില്ലാ വൈസ്പ്രസിഡണ്റ്റും ജില്ലാ പഞ്ചായത്ത്‌ വികസന സമിതി അംഗവുമാണ്‌. തണ്ടേക്കാട്‌ മുസ്ളിം ജമാ അത്തിണ്റ്റെ നിയന്ത്രണത്തിലുള്ള ഈ സ്കൂളില്‍ ഒന്നു മുതല്‍ 12 വരെ ക്ളാസുകളിലായി രണ്ടായിരത്തിലധികം വിദ്യാര്‍ത്ഥികളും നൂറോളം അദ്ധ്യാപക- അനദ്ധ്യാപകരും ജോലി ചെയ്തു വരുന്നു. തണ്ടേക്കാട്്‌ മുസ്ളിം ജമാ അത്ത്‌ പ്രസിഡണ്റ്റ്‌ പി.കെ അലിയാര്‍, മാനേജര്‍ സി.കെ അബു, പ്രിന്‍സിപ്പാള്‍ കെ.എച്ച്‌ നിസ്സാമോള്‍, ഹെഡ്മിസ്ട്രസ്‌ കെ.എ കൊച്ചഹമ്മദ്‌ എന്നിവരും ജമാ അത്ത്‌ കമ്മിറ്റിയുമാണ്‌ സ്കൂളിണ്റ്റെ പ്രവര്‍ത്തനങ്ങള്‍ക്ക്‌ നേത്യത്വം കൊടുക്കുന്നത്‌.

No comments: