പെരുമ്പാവൂറ്‍: ശ്രീശങ്കരാചാര്യ സംസ്ക്യത സര്‍വ്വകലാശാല നടപ്പാക്കുന്ന സംസ്ക്യത പ്രചാരണ പദ്ധതിയുടെ ഭാഗമായി കോതമംഗലം വിദ്യാഭ്യാസജില്ലയിലെ മോഡല്‍ സ്കൂളിണ്റ്റെ ഉദ്ഘാടനം സംസ്ക്യത സര്‍വ്വകലാശാല പ്രോ- വൈസ് ചാന്‍സലര്‍ ഡോ. എസ് രാജശേഖരന് നിര്‍വ്വഹിച്ചു. പൊതുമരാമത്ത് സ്റ്റാണ്റ്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ബീവി അബൂബക്കര്‍ അദ്ധ്യക്ഷത വഹിച്ചു.
സംസ്ക്യത സര്‍വ്വകലാശാലയിലെ നോഡല്‍ ഓഫീസര്‍ ഡോ. ധര്‍മ്മരാജ് അടാട്ട് പദ്ധതി പരിചയപ്പെടുത്തി. വിദ്യാഭ്യാസ സ്റ്റാണ്റ്റിംഗ് കമ്മിറ്റി ചെയര്മാന് കെ.ഹരി സ്കോളര്‍ഷിപ്പ് വിതരണം ചെയ്തു. റിട്ട. പ്രൊഫ. ആര് രാമക്യഷ്ണഭട്ട് മുഖ്യ പ്രഭാഷണം നടത്തി. സ്കൂളിലെ ഹെഡ്മിസ്ട്രസ് ടി.വി രമണി, സംസ്ക്യത സര്‍വ്വകലാശാലയിലെ ഫിനാന്‍ഷ്യല്‍ ഓഫീസര്‍ പി.എല്‍ സുശീലന്, സംസ്ക്യത പ്രചാരകന് കെ.ആര് പരമേശ്വരന്, സ്കൂളിലെ സീനിയര്‍ അസിസ്റ്റണ്റ്റ് സി.കെ രാജു, സ്റ്റാഫ് സെക്രട്ടറി ടി.വി പരീത്, പി.ടി.എ വൈസ് പ്രസിഡണ്റ്റ് എ.സി ചന്ദ്രന്, സംസ്ക്യത സര്‍വ്വകലാശാല അസോസിയേറ്റ് ലക്ചററും സംസ്ക്യത പ്രചാരണ പദ്ധതിയുടെ ജില്ലാ കോര്‍ഡിനേറ്ററുമായ ഡോ. എ ഗിരിജ എന്നിവര്‍ സംസാരിച്ചു. മംഗളം 15.10.11
No comments:
Post a Comment