പെരുമ്പാവൂറ്‍: ടയര്‍ റീട്രെഡിങ്ങ് സ്ഥാപനത്തിലെ ഡൈ പൊട്ടിത്തെറിച്ച് സ്ഥാപനമുടമ തല തകര്‍ന്നു മരിച്ചു.
അറയ്ക്കപ്പടി കൊപ്പറമ്പില്‍ അസൈനാര്‍ (49) ആണ് ദാരുണമായി മരിച്ചത്. ഇന്നലെ വൈകിട്ട് മൂന്നു മണിയോടെയാണ് സംഭവം. അറയ്ക്കപ്പടിയിലെ സ്ഥാപനത്തില്‍ ടയര്‍ റീട്രെഡിങ്ങിന് വച്ചശേഷം വിശ്രമിയ്ക്കുമ്പോള്‍ ഇരുമ്പു കൊണ്ടുണ്ടാക്കിയ ഡൈ പൊട്ടിത്തെറിച്ച് ഇരുവശത്തേയ്ക്കും തെറിയ്ക്കുകയായിരുന്നു. ഇരുമ്പ് ഫ്രെയിം കൊണ്ട് തലതകര്‍ന്നുപോയ അസൈനാര്‍ തല്‍ക്ഷണം മരിച്ചു.
കബറടക്കം ഇന്ന് ഉച്ചയ്ക്ക് ചേലക്കുളം ജമാ അത്ത് പള്ളിയില്‍ നടക്കും. ഭാര്യ: സുബി. മക്കള്‍: മാഹിന്‍, മനു, മന്‍സി.
മംഗളം 23.10.11
No comments:
Post a Comment