പെരുമ്പാവൂറ്‍: പൂയംകുട്ടി വനാന്തരത്തില്‍ കയത്തില്‍ നിന്ന് കരകയറ്റിയ കുട്ടിക്കൊമ്പന് മൃഗസംരക്ഷണ കേന്ദ്രമായ കോടനാട് ജീവഹാനി.
വനപാലകരും നാട്ടുകാരും ചേര്‍ന്ന് കുട്ടമ്പുഴ പഞ്ചായത്തിലെ ഉരുളന്‍തണ്ണി 77 തേക്കുപ്ളാണ്റ്റേഷനിലെ തോട്ടില്‍ നിന്നും രക്ഷപ്പെടുത്തിയ കാട്ടാനകുട്ടിയാണ് ബുധനാഴ്ച രാത്രി ചരിഞ്ഞത്. തുമ്പിക്കൈ ജലത്തിനുമേല്‍ ഉയര്‍ത്തിപ്പിടിച്ച് കയത്തില്‍ മുങ്ങിക്കിടന്ന മൂന്നുമാസം മാത്രം പ്രായമുള്ള ആനക്കുട്ടിയെ രണ്ടു മണിക്കൂറ്‍ നേരത്തെ കഠിനശ്രമത്തെ തുടര്‍ന്നാണ് രക്ഷിച്ചത്.
ശരീരത്ത് മുറിവുകളും പനിയുമായി അവശനിലയിലായ കുട്ടിയാനയെ കുട്ടമ്പുഴ മ്യഗാശുപത്രിയിലെ ഡോ. വി.പി സുരേഷിണ്റ്റെ മേല്‍ നോട്ടത്തില്‍ പ്രാഥമിക ശുശ്രൂഷകള്‍ നല്‍കിയ ശേഷം കോടനാട്ടേയ്ക്ക് എത്തിയ്ക്കുകയായിരുന്നു. ഡോ. സുനില്‍ അരവിന്ദണ്റ്റെ മേല്‍ നോട്ടത്തില്‍ ഇവിടെ എത്തിച്ച ശേഷവും ചികിത്സ തുടര്‍ന്നെങ്കിലും രാത്രിയോടെ മരിച്ചു. ആനക്കുട്ടി എഴുന്നേറ്റ് നില്‍ക്കാന്‍ കഴിയാത്തവണ്ണം അവശനായിരുന്നുവെന്ന് റേഞ്ച് ഓഫീസര്‍ ഫെന്‍ ആണ്റ്റണി മംഗളത്തോട് പറഞ്ഞു.
ഇന്നലെ ഉച്ചയ്ക്ക് ഡോ. അരുണ്‍ സക്കറിയയുടെ നേത്യത്വത്തിലുള്ള സംഘം ആനക്കുട്ടിയെ പോസ്റ്റ്മോര്‍ട്ടം നടത്തിയ ശേഷം സംസ്കരിച്ചു. കോടനാട് ഇപ്പോള്‍ ഏഴ് ആനകളാണ് ഉള്ളത്. ഇതില്‍ പറമ്പിക്കുളത്തു നിന്നും കൊണ്ടുവന്ന ഒരു വയസുകാരന്‍ ക്യഷ്ണനും നിലമ്പൂര് നിന്ന് എത്തിച്ച അഞ്ചു മാസം പ്രായമുള്ള ഗംഗയുമാണ് ആനക്കൊട്ടിലിണ്റ്റെ പ്രധാനകൌതുകം. കൊട്ടിലിണ്റ്റെ സൂപ്പര്‍ ഹീറോ ആകാന്‍ എത്തിയ ഇവരേക്കാള്‍ ഇളപ്പമുള്ള കുട്ടികൊമ്പനാണ് മണിക്കൂറുകള്‍ക്കുള്ളില്‍ ജീവാപായമുണ്ടായത്. കുട്ടിയാനകള്‍ക്ക് പുറമെ നീലകണ്ഠന്‍, സുനിത, ആശ, അഞ്ജന, പാര്‍വ്വതി എന്നിവയാണ് കോടനാട് ഇപ്പോഴുള്ള മറ്റ് ആനകള്‍ മംഗളം 21.10.2011
No comments:
Post a Comment