പെരുമ്പാവൂരുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ അറിയാന്‍ ഇമെയില്‍ വിലാസം താഴെ ചേര്‍ക്കൂ

Saturday, October 22, 2011

പെരുമ്പാവൂറ്‍ കൊലപാതകം: മൂന്നാമണ്റ്റെ രേഖാചിത്രം പുറത്തുവിട്ടു

പെരുമ്പാവൂറ്‍: കെ.എസ്‌.ആര്‍.ടി.സി ബസില്‍ പോക്കറ്റടിച്ചെന്ന്‌ ആരോപിച്ച്‌ യുവാവിനെ സഹയാത്രികര്‍ അടിച്ചുകൊന്ന കേസില്‍ പിടികിട്ടാനുള്ള മൂന്നാമണ്റ്റെ രേഖാചിത്രം പോലീസ്‌ പുറത്തുവിട്ടു. 
മൂവാറ്റുപുഴ ഇഞ്ചിക്കണ്ടത്തില്‍ സന്തോഷ്‌, കെ.സുധാകരണ്റ്റെ ഗണ്‍മാന്‍ നെയ്യാറ്റിന്‍കര മുടിവിളാകം ശ്രീസദനില്‍ സതീശന്‍ എന്നിവര്‍ക്കു പുറമെ കെ.എസ്‌.ആര്‍.ടി.സി സ്റ്റാണ്റ്റില്‍ രഘുവിനെ മര്‍ദ്ദിച്ച മൂന്നാമണ്റ്റെ ചിത്രമാണ്‌ പോലീസ്‌ തയ്യാറാക്കിയത്‌. സതീശനും സന്തോഷിനും പുറമെ മൂന്നാമതൊരാള്‍ കൂടി രഘുവിനെ മര്‍ദ്ദിച്ചതായി സൂചനകള്‍ ലഭിച്ചതിനെ തുടര്‍ന്നാണ്‌ ഇത്‌. സന്തോഷും മൂന്നാമത്തെയാളും ചേര്‍ന്ന്‌ രഘുവിനെ മര്‍ദ്ദിയ്ക്കുകയായിരുന്നുവെന്നും സതീശന്‍ ഇവരെ പിടിച്ചു മാറ്റിയെന്നും രഘു കുഴഞ്ഞുവീണതോടെ രംഗം പന്തിയല്ലെന്നു കണ്ട്‌ മൂന്നാമന്‍ സ്ഥലം വിടുകയായിരുന്നുവെന്നാണ്‌ പോലീസിണ്റ്റെ നിഗമനം. 
അതേസമയം പോക്കറ്റടിച്ച യുവാവിന്‌ രണ്ടടി കൊടുത്ത ശേഷം മൂന്നാമന്‍ സ്ഥലം വിട്ടുവെന്നാണ്‍്‌ മര്‍ദ്ദനം നടന്ന പെരുമ്പാവൂറ്‍ കെ.എസ്‌.ആര്‍.ടി.സി സ്റ്റാണ്റ്റിലുണ്ടായിരുന്നവര്‍ പറയുന്നത്‌. തണ്റ്റെ ഗണ്‍മാന്‍, മരിച്ച രഘുവിനെ മര്‍ദ്ദിച്ചിട്ടില്ലെന്നും മര്‍ദ്ദിച്ചവരെ പിടിച്ചുമാറ്റുകയായിരുന്നുവെന്നും കെ.സുധാകരന്‍ എം.പി പ്രസ്താവന നടത്തിയതിനെ തുടര്‍ന്നാണ്‌ പോലീസ്‌ മൂന്നാമനില്‍ ഊന്നിത്തുടങ്ങിയതെന്നും ആക്ഷേപമുണ്ട്‌. അതിണ്റ്റെ മുന്നോടിയായി ഗണ്‍മാന്‍ സതീശന്‍ രണ്ടാം പ്രതിയായിട്ടാണ്‌ കേസ്‌ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്‌. 
മൂന്നാമണ്റ്റെ രേഖാചിത്രം തയ്യാറാക്കാന്‍ പോലീസ്‌ തുടക്കത്തിലെ പദ്ധതിയിട്ടെങ്കിലും ആവശ്യത്തിന്‌ ദൃക്സാക്ഷികളെ ലഭിയ്ക്കാത്തതിനാലാണ്‌ വൈകിയത്‌. സംഭവം നടക്കുന്നത്‌ രാത്രിയിലായതിനാല്‍ മൂന്നാമനെ പറ്റിയുള്ള വ്യക്തമായ സൂചനകള്‍ നല്‍കാന്‍ സംഭവം കണ്ട ചുരുക്കം പേര്‍ക്ക്‌ കഴിഞ്ഞതുമില്ല. കെ.എസ്‌.ആര്‍.ടി.സി കണ്ടക്ടര്‍ക്കോ ബസിലുണ്ടായിരുന്ന യാത്രക്കാര്‍ക്കോ വിവരം നല്‍കാന്‍ കഴിയാത്തതും പോലീസിനെ പ്രതിസന്ധിയിലാക്കി. 
സംഭവം നടന്ന്‌ ദിവസങ്ങള്‍ പിന്നിട്ടിട്ടും കേസിണ്റ്റെ നിജസ്ഥിതി കണ്ടെത്തുവാന്‍ പോലീസിനായിട്ടില്ല. സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ സി.ജോസില്‍ നിന്ന്‌ അന്വേഷണ ചുമതല ഡിവൈ.എസ്‌.പി കെ.ഹരികൃഷ്ണനെ ഏല്‍പ്പിച്ചിരുന്നു. റിമാണ്റ്റ്‌ ചെയ്ത പ്രതികളെ ചോദ്യം ചെയ്യുന്നതിന്‌ കസ്റ്റഡിയില്‍ മൂന്നുദിവസം വിട്ടുകിട്ടിയിട്ടും അന്വേഷണത്തില്‍ പുരോഗതിയുണ്ടായില്ല. എന്നുമാത്രമല്ല, രഘുവിണ്റ്റെ മരണവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ രഹസ്യമാക്കി വയ്ക്കുന്നതില്‍ പോലീസ്‌ പുലര്‍ത്തുന്ന ജാഗ്രത ഇപ്പോഴും തുടരുകയുമാണ്‌. 
മംഗളം 22.10.2011

No comments: