പെരുമ്പാവൂറ്‍: പുല്ലുവഴിയിലെ പെരിയാര്‍വാലി കനാലില്‍ കക്കൂസ് മാലിന്യങ്ങള്‍ തള്ളി.
രായമംഗലം ഗ്രാമപഞ്ചായത്ത് പതിനേഴാം വാര്‍ഡിലാണ് കനാലില്‍ രാത്രിയില്‍ മാലിന്യം തള്ളിയത്. കനാലില്‍ വെള്ളമില്ലാത്തതിനാല്‍ മാലിന്യം കെട്ടിക്കിടന്ന് പരിസരമാകെ ദുര്‍ഗന്ധമാണ്.
അന്യസംസ്ഥാന തൊഴിലാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന തൊട്ടടുത്ത ലോഡ്ജില്‍ നിന്നുള്ള കക്കൂസ് മാലിന്യമാണ് തള്ളിയതെന്ന് പരിസരവാസികള്‍ പറയുന്നു. ഇതിനുമുമ്പും ഇങ്ങനെയുണ്ടായിട്ടുണ്ട്. വെള്ളമുള്ളതിനാല്‍ ഇവ ഒഴുകിപ്പോകുന്നതിനാല്‍ ആളുകളുടെ ശ്രദ്ധ പതിയാറില്ല. ഈ കനാലിലെ വെള്ളമാണ് നാട്ടുകാര്‍ കുളിയ്ക്കാനും മറ്റും ഉപയോഗിയ്ക്കുന്നത്. കിണറുകളില്‍ ഉറവയായെത്തുന്നതും ഇതേ വെള്ളമാണ്.
പകര്‍ച്ചവ്യാധി പടരുന്ന ഘട്ടത്തിലും ഇത്തരത്തില്‍ മാലിന്യം തള്ളിയതില്‍ ജനരോഷം ശക്തമാണ്. കെ.പി.സി.സി എക്സിക്യുട്ടീവ് അംഗം ജെയ്സണ്‍ ജോസഫ്, രായമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡണ്റ്റ് ജോയി പൂണേലി, യൂത്ത് കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി എല്‍ദോ മാത്യു, സി.പി.ഐ മണ്ഡലം കമ്മിറ്റി അംഗം മൈതീന്‍ പിള്ള, വാര്‍ഡ് മെമ്പര്‍ സുജാത ചന്ദ്രന്‍ തുടങ്ങിയവര്‍ സ്ഥലം സന്ദര്‍ശിച്ചു.
മംഗളം 7.10.2011
മംഗളം 7.10.2011
No comments:
Post a Comment