പെരുമ്പാവൂരുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ അറിയാന്‍ ഇമെയില്‍ വിലാസം താഴെ ചേര്‍ക്കൂ

Friday, October 21, 2011

വേലക്കാരിയുടെ മുഖത്ത്‌ മുളകുപൊടി വിതറി സ്വര്‍ണാഭരണം കവര്‍ന്നതായി പരാതി

പെരുമ്പാവൂറ്‍: വീട്ടു വേലക്കാരിയുടെ മുഖത്ത്‌ മുളകുപൊടി വിതറി മൂന്ന്‌ പവണ്റ്റെ സ്വര്‍ണാഭരണം കവര്‍ന്നതായി പരാതി. ഇതു സംബന്ധിച്ച്‌ വീട്ടുടമ വെങ്ങോല ഓണങ്കുളം കണ്ണിമോളത്ത്‌ വീട്ടില്‍ സുബ്രഹ്മണ്യന്‍ പെരുമ്പാവൂറ്‍ പൊലീസില്‍ പരാതി നല്‍കി.
ഇന്നലെ രാവിലെ 11 ന്‌ ഇവരുടെ വീട്ടിലെ വേലക്കാരി സുനിതയുടെ നിലവിളികേട്ട്‌ വീടിന്‌ പുറത്തുണ്ടായിരുന്നു സുബ്രഹ്മണ്യണ്റ്റെ ഭാര്യ ചെല്ലമ്മ ഓടിയെത്തിയപ്പോള്‍ വേലക്കാരി വീടിനകത്ത്‌ വീണുകിടക്കുകയായിരുന്നു. തണ്റ്റെമേല്‍ മുളകുപൊടി വിതറി തള്ളിവീഴ്ത്തി കട്ടിലിലെ ബെഡിനടിയില്‍ സൂക്ഷിച്ചിരുന്ന ആഭരണം വീടിനകത്ത്‌ കയറിയ മോഷ്ടാവ്‌ കവര്‍ന്നതായി സുനിത വെളിപ്പെടുത്തിയത്‌.
അതേസമയം വേലക്കാരിയുടെ ശരീരത്തോ, മുഖത്തോ മുളകുപൊടി വിതറിയതിണ്റ്റെ ലക്ഷണമൊന്നുമില്ലന്നാണ്‌ പൊലീസ്‌ പറയുന്നത്‌. പൊലീസ്‌ കേസെടുത്ത്‌ അന്വേഷണം തുടങ്ങി. 
മംഗളം  21.10.2011

No comments: