പെരുമ്പാവൂറ്‍: മാരകമായ മലിനീകരണത്തിന് ഇടവരുത്തുന്ന പ്ളൈവുഡ് കമ്പനികള്‍ പാര്‍പ്പിട മേഖലയില്‍ നിന്ന് മാറ്റി സ്ഥാപിയ്ക്കണമെന്ന് ആവശ്യപ്പെട്ട് ആക്ഷന്‍ കൌണ്‍സിലിണ്റ്റെ ആഭിമുഖ്യത്തില്‍ ആരംഭിയ്ക്കുന്ന ഒന്നാംഘട്ട സമരത്തിന് 29 ന് തുടക്കം കുറിയ്ക്കും. രാവിലെ മുതല്‍ ഉച്ചയ്ക്ക് 1 വരെ സുഭാഷ് മൈതാനിയില്‍ നടക്കുന്ന പരിസ്ഥിതി പ്രവര്‍ത്തകരുടെ കൂട്ട സത്യഗ്രഹം പ്രൊഫ. എസ്.സീതാരാമന്‍ ഉദ്ഘാടനം ചെയ്യും.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നിഷേധാത്മക നിലപാടിനെതിരെയാണ് ഒന്നാം ഘട്ടത്തില്‍ പരിസ്ഥിതി പ്രവര്‍ത്തകര്‍ കൂട്ട സത്യഗ്രഹം നടത്തുന്നതെന്ന് ആക്ഷന്‍ കൌണ്‍സില്‍ ചെയര്‍മാന്‍ വറുഗീസ് പുല്ലുവഴി, ജനറല്‍ കണ്‍വീനര്‍ ഷാഹുല്‍ ഹമീദ് നെല്ലിക്കുഴി എന്നിവര്‍ അറിയിച്ചു. പുതിയ പ്ളൈവുഡ് നിര്‍മ്മാണശാലകള്‍ക്ക് പ്രവര്‍ത്തനാനുമതി കൊടുക്കരുതെന്ന് ഗ്രാമസഭകള്‍ ഒറ്റക്കെട്ടായി ആവശ്യപ്പെട്ടിട്ടും ചില തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ പുതിയ കമ്പനികള്‍ അനുവദിച്ച് ജനവിരുദ്ധ തീരുമാനങ്ങള്‍ അടിച്ചേല്‍പിക്കുകയാണ്. നേരിട്ടും അല്ലാതെയും പ്ളൈവുഡ് കമ്പനികള്‍ നടത്തുന്ന ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍ ഉണ്ട്. ഇക്കൂട്ടരുടെ താല്‍പര്യം സംരക്ഷിക്കുകയാണ് ചില തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ മുഖ്യ കടമയെന്ന് ആക്ഷന്‍ കൌണ്‍സില്‍ ഭാരവാഹികള്‍ ആരോപിച്ചു.
രാത്രികാലങ്ങളില്‍ പ്ളൈവുഡ് കമ്പനികളുടെ പ്രവര്‍ത്തനം നിര്‍ത്തലാക്കണമെന്ന രായമംഗലം ഗ്രാമപഞ്ചായത്ത് ഭരണസമിതി എടുത്ത തീരുമാനം ഇന്നോളം നടപ്പാക്കാന്‍ കഴിഞ്ഞിട്ടില്ല. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും പ്ളൈവുഡ് ഉടമാസംഘവും നടത്തിവരുന്ന ഒത്തുകളിക്ക് ഇത് ഉദാഹരണമാണെന്നും ഭാരവാഹികള്‍ ചൂണ്ടിക്കാട്ടി. ഗ്രാമസഭാ തീരുമാനങ്ങള്‍ക്കും ജനഹിതത്തിനുമെതിരെ പുതിയ പ്ളൈവുഡ് കമ്പനികള്‍ അടിച്ചേല്‍പ്പിച്ചാല്‍ ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനത്തിനെതിരെ ഗ്രാമസഭകളില്‍ അവിശ്വാസം രേഖപ്പെടുത്തിയും ജനകീയ പ്രതിരോധമുയര്‍ത്തിയും അവകാശങ്ങള്‍ക്കെതിരായ കടന്നാക്രമണം ചെറുക്കാന്‍ ജനങ്ങള്‍ നിര്‍ബന്ധിതരാകുമെന്നും ഭാരവാഹികള്‍ വ്യക്തമാക്കി.
മംഗളം 26.10.2011
No comments:
Post a Comment