Tuesday, October 18, 2011

പെരുമ്പാവൂറ്‍ കൊലപാതകം : പ്രതികളെ ചോദ്യം ചെയ്യല്‍ തുടരുന്നു; ദുരൂഹതയും

പെരുമ്പാവൂറ്‍: നിരപരാധിയെ പോക്കറ്റടിച്ചെന്ന്‌ ആരോപിച്ച്‌ അടിച്ചുകൊന്ന പ്രതികളെ ചോദ്യം ചെയ്യല്‍ തുടരുമ്പോഴും കേസിലെ ദുരൂഹത അതേ മട്ടില്‍ നിലനില്‍ക്കുന്നു. 
പാലക്കാട്‌ സ്വദേശി രഘുവിനെ ആരാണ്‌ അടിച്ചുകൊന്നതെന്നോ, കൊലപാതകത്തില്‍ കലാശിച്ച പോക്കറ്റടിയുടെ യാഥാര്‍ത്ഥ്യമോ ഇനിയും കണ്ടെത്താനാവാതെ പോലീസ്‌ വലയുകയാണ്‌. ചോദ്യം ചെയ്യലില്‍ ലഭിയ്ക്കുന്ന വിവരങ്ങള്‍ പുറത്തുപോകാതിരിയ്ക്കാന്‍ പോലീസ്‌ പെടുന്നപാട്‌ അതിലേറെ. മാധ്യമ പ്രവര്‍ത്തകരുടെ ഫോണ്‍കോളുകള്‍ അറ്റണ്റ്റ്‌ ചെയ്യാതിരിയ്ക്കാന്‍ അന്വേഷണ ചുമതലയുള്ള ഡിവൈ.എസ്‌.പി പ്രത്യേകം ശ്രദ്ധിയ്ക്കുന്നുണ്ട്‌. ഫോണ്‍ എടുത്താല്‍ത്തന്നെ വിവരങ്ങള്‍ പുറത്തുപോകാതിരിയ്ക്കാനും.
പ്രതികളായ മൂവാറ്റുപുഴ സ്വദേശി സന്തോഷിനേയും കെ.സുധാകരന്‍ എം.പിയുടെ ഗണ്‍മാന്‍ തിരുവനന്തപുരം സ്വദേശി സതീശനേയും ചോദ്യം ചെയ്യാനായി പെരുമ്പാവൂറ്‍ പോലീസിന്‌ വിട്ടുകിട്ടിയിട്ട്‌ രണ്ടുദിവസം പിന്നിടുന്നു. ഇവരെ പറ്റിയുള്ള വിവരങ്ങള്‍ പുറത്തുപോകാതിരിയ്ക്കാനും ഫോട്ടോ എടുക്കാതിരിയ്ക്കാനും പോലീസ്‌ അതീവ ശ്രദ്ധ പുലര്‍ത്തിയിരുന്നു. അതിന്നിടയില്‍ ലോക്കപ്പിലുള്ള ഇവര്‍ക്ക്‌ കഴിയ്ക്കാന്‍ ബിരിയാണിയും കുടിയ്ക്കാന്‍ ഫ്രൂട്ടിയും വാങ്ങിക്കൊടുത്തതും വിവാദമായി. പോക്കറ്റടി സംബന്ധിച്ച വസ്തുതകള്‍ സ്ഥിരീകരിയ്ക്കാനാണ്‌ പോലീസിണ്റ്റെ പ്രഥമശ്രമം എന്നറിയുന്നു. 
രഘുവിണ്റ്റെ കയ്യില്‍ ഉണ്ടായിരുന്നുവെന്ന്‌ ബന്ധുക്കള്‍ പറയുന്ന തുകയും, മൃതദേഹത്തില്‍ നിന്ന്‌ ലഭിച്ച തുകയും തമ്മിലുള്ള അന്തരം പോലീസ്‌ ആദ്യം പറഞ്ഞ കഥയുമായി പൊരുത്തപ്പെടുന്നില്ല. പോക്കറ്റടിച്ച രഘുവിനെ യാത്രക്കാര്‍ മര്‍ദ്ദിച്ചുകൊന്നുവെന്ന കഥയിലെ വാദി പിന്നീട്‌ പ്രതിയാകുന്നതാണ്‌ കണ്ടത്‌. കേസിലെ ഒന്നാം പ്രതിയായ സന്തോഷിണ്റ്റെ കയ്യില്‍ നിന്ന്‌ ലഭിച്ച 17000 രൂപയാണ്‌ ഇതിന്‌ വഴിത്തിരിവുണ്ടാക്കിയത്‌. 
രഘു സ്വര്‍ണ്ണം പണയം വച്ചിരുന്നോ എന്ന്‌ ഉറപ്പുവരുത്താന്‍ പോലീസ്‌ സംഘം പാലക്കാടിന്‌ പോയിരുന്നു. രഘുവിണ്റ്റെ അമ്മ സരോജനി, സഹോദരന്‍ രാജു, ഭാര്യ കസ്തൂരി എന്നിവരില്‍ നിന്ന്‌ ഇതു സംബന്ധിച്ച്‌ കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ട്‌. അതോടൊപ്പം തന്നെ സന്തോഷിന്‌ തൃശൂരിലെ സ്വര്‍ണ്ണവ്യാപാരി പണം നല്‍കിയിട്ടുണ്ടോ എന്നറിയാന്‍ അങ്ങോട്ടും അന്വേഷണ ഉദ്യോഗസ്ഥര്‍ പോയിട്ടുണ്ട്‌. 
അതിനിടെ, മൂന്നാമതൊരാള്‍ പണം അപഹരിയ്ക്കാനുള്ള സാദ്ധ്യതയും പോലീസ്‌ കണക്കിലെടുക്കുന്നു. വഴിയ്ക്ക്‌ സ്വയം ബെല്ലടിച്ച്‌ ഇറങ്ങിപ്പോയ യാത്രക്കാരനും കെ.എസ്‌.ആര്‍.ടി.സി സ്റ്റാണ്റ്റില്‍ രഘുവിനെ മര്‍ദ്ദിച്ച മൂന്നാമനും ആരെന്നു കണ്ടെത്തുക മാത്രമാണ്‌ ഇതിനുള്ള ഏകവഴി. ഒട്ടും എളുപ്പമല്ലാത്ത ഈ കണ്ടെത്തലിനു വേണ്ടി പോക്കറ്റടി സംഘങ്ങളിലേയ്ക്ക്‌ അന്വേഷണം വ്യാപിപ്പിയ്ക്കാനാണ്‌ പോലീസിണ്റ്റെ തീരുമാനം. ഇതിനു പുറമെ സ്റ്റാണ്റ്റിലേയും ബസിലേയും ദൃക്സാക്ഷികളില്‍ നിന്ന്‌ ലഭിയ്ക്കുന്ന വിവരങ്ങള്‍ ഉപയോഗിച്ച്‌ മൂന്നാമണ്റ്റെ രേഖാചിത്രം തയ്യാറാക്കാനും പദ്ധതിയുണ്ട്‌. 
15.10.11

No comments: