പെരുമ്പാവൂരുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ അറിയാന്‍ ഇമെയില്‍ വിലാസം താഴെ ചേര്‍ക്കൂ

Saturday, October 1, 2011

എസ്‌.എഫ്‌.ഐ-എ.ബി.വി. പി പ്രവര്‍ത്തകര്‍ എറ്റുമുട്ടി; പെരുമ്പാവൂരില്‍ സംഘര്‍ഷാവസ്ഥ

 പെരുമ്പാവൂറ്‍: കൂവപ്പടി പോളിടെക്നിക്കില്‍ എസ്‌.എഫ്‌.ഐ - എ.ബി.വി.പി പ്രവര്‍ത്തകര്‍ ഏറ്റുമുട്ടിയതിനെ തുടര്‍ന്ന്‌ നഗരത്തില്‍ സംഘര്‍ഷാവസ്ഥ.
പരിക്കേറ്റ്‌ താലൂക്ക്‌ ആശുപത്രിയില്‍ ചികിത്സയിലിരുന്ന എസ്‌.എഫ്‌.ഐ പ്രവര്‍ത്തകര്‍ക്കുനേരെ വൈകുന്നേരം എ.ബി.വി.പി പ്രവര്‍ത്തകര്‍ ആക്രമണത്തിന്‌ മുതിര്‍ന്നതോടെ രാത്രി വൈകിയും സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്‌. പോളിടെക്നിക്കില്‍ എസ്‌.എഫ്‌.ഐയുടെ നേതൃത്വത്തിലുള്ള യൂനിയണ്റ്റെ ഉദ്ഘാടനചടങ്ങ്‌ അലങ്കോലപ്പെടുത്താന്‍ എ.ബി.വി.പി പ്രവര്‍ത്തകര്‍ എത്തിയതോടെയാണ്‌ പ്രശ്നങ്ങള്‍ക്ക്‌ തുടക്കം. തുടര്‍ന്ന്‌ ഇരുവിഭാഗവും ചേരിതിരിഞ്ഞ്‌ ഏറ്റുമുട്ടുകയായിരുന്നു. എസ്‌.ഫ്‌.ഐ പ്രവര്‍ത്തകരായ സജാദ്‌, അശ്വിന്‍ എന്നിവരും രണ്ട്‌ എ.ബി.വി.പി പ്രവര്‍ത്തകരുമാണ്‌ താലൂക്കാശുപത്രിയില്‍ ചികിത്സയിലുള്ളത്‌. വൈകുന്നേരത്തോടെ എ.ബി.വി.പി പ്രവര്‍ത്തകര്‍ താലൂക്കാശുപത്രിയില്‍ എത്തി എസ്‌.എഫ്‌.ഐ പ്രവര്‍ത്തകര്‍ക്കുനേരെ അക്രമത്തിനുമുതിര്‍ന്നതോടെ ആശുപത്രി പരിസരം സംഘര്‍ഷാവസ്ഥയിലായി. ഇരുവിഭാഗവും ചോരിതിരിഞ്ഞ്‌ മുദ്രാവാക്യങ്ങള്‍ മുഴക്കി. പെരുമ്പാവൂറ്‍ പൊലീസ്‌ എത്തി സ്ഥിതി നിയന്ത്രണ വിധേയമാക്കിയെങ്കിലും ആരും പിരിഞ്ഞുപോകാന്‍ തയ്യാറായില്ല. രാത്രി 10  മണിക്കും ഇരുവിഭാഗവും നടുറോഡില്‍ മുദ്രാവാക്യം വിളി തുടര്‍ന്നു. 
 പെരുമ്പാവൂറ്‍ സി.ഐ. വി.റോയി, എസ്‌.ഐ അജയ്‌ മോഹന്‍ എന്നിവരുടെ നേതൃത്വത്തില്‍ ആശുപത്രി പരിസരത്ത്‌ പൊലീസ്‌ കാവലുണ്ട്‌.

മാധ്യമം 01.10.2011

No comments: