പെരുമ്പാവൂറ്‍: മുടക്കുഴയില്‍ പ്ളൈവുഡ് കമ്പനി സ്ഥാപിയ്ക്കാനായി കൊണ്ടുവന്ന യന്ത്രസാമിഗ്രികള്‍ നാട്ടുകാര്‍ തടഞ്ഞു.
കുറുക്കന്പെട്ടയില് പുതുതായി തുടങ്ങുന്ന കമ്പനിയിലേയ്ക്ക് എത്തിച്ച യന്ത്രങ്ങളാണ് വാര്‍ഡ് മെമ്പര്‍ ടി.കെ സാബുവിണ്റ്റെ നേതൃത്വത്തില്‍ നാട്ടുകാര്‍ ഫാക്ടറി പടിയ്ക്കല്‍ തടഞ്ഞത്. സ്ഥാപന ഉടമ പോലീസ് സഹായം തേടിയെങ്കിലും സ്ത്രീകളും കുട്ടികളും അടങ്ങുന്ന അഞ്ഞൂറോളം സമരക്കാരുടെ മുന്നില്‍ നിയമപാലകര്‍ നിസ്സഹായരായി. വാഹനം കോടനാട് പോലീസ് കസ്റ്റഡിയിലെടുത്തു.
കമ്പനിയ്ക്കെതിരെ നാട്ടുകാര്‍ പിന്നീട് യോഗം ചേര്‍ന്ന് കര്‍മ്മസമിതിയ്ക്ക് രൂപം നല്കി. കര്‍മ്മസമിതി രൂപീകരണം മാനവദീപ്തി പ്രസിഡണ്റ്റ് വറുഗീസ് പുല്ലുവഴി ഉദ്ഘാടനം ചെയ്തു. ടി.കെ സാബു അദ്ധ്യക്ഷത വഹിച്ചു. പി.കെ സത്യന് (രക്ഷാധികാരി), ടി.കെ സാബു (പ്രസിഡണ്റ്റ്), കെ.സി ശിവന്, പി.കെ അയ്യപ്പന് (വൈസ്പ്രസിഡണ്റ്റുമാര്), പി.പൌലോസ് (സെക്രട്ടറി), സജി എം.കെ, വറുഗീസ് പി.കെ (ജോയിണ്റ്റ് സെക്രട്ടറി), ഒ.കുര്യാക്കോസ് (ട്രഷറര്‍) എന്നിവരാണ് ഭാരവാഹികള്‍.
മംഗളം 12.10.11
No comments:
Post a Comment