പെരുമ്പാവൂറ്‍: അനധികൃതമായി സ്വകാര്യ വ്യക്തിയുടെ വീട്ടില്‍ സൂക്ഷിച്ചിരുന്ന മുവായിരത്തോളം ലിറ്റര്‍ കള്ള് എക്സൈസ് ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തു.
ഐമുറിക്കരയില്‍ ചക്കിയത്ത് വീട്ടില്‍ തോമസിണ്റ്റെ വീട്ടില്‍ നിന്നാണ് പിടിച്ചെടുത്തത്. ഇയാളെ പിടികൂടാനായില്ല. ഇന്നലെ രാവിലെ 11.30 ന് ഇയാളുടെ വീട് കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് പ്ളാസ്റ്റിക് വാട്ടര്‍ ടാങ്കില്‍ നിറച്ച് സൂക്ഷിച്ചിരുന്ന കള്ള് കണ്ടെടുത്തത്. ഇയാളുടെ ബന്ധു കോതമംഗലം റേഞ്ചിലെ ഇരുമലപ്പടിയില്‍ കള്ള് ഷാപ്പ് നടത്തുന്നുണ്ടെന്നും ഇതിണ്റ്റെ മറവിലാണ് ഈ കള്ള് സൂക്ഷിച്ചിരുന്നതെന്നും എക്സൈസ് ഉദ്യാഗസ്ഥര്‍ പറഞ്ഞു.
കുന്നത്തുനാട് അസിസ്റ്റണ്റ്റ് എക്സൈസ് ഇന്‍സ്പെക്ടര്‍ എം.എഫ്.ഹനീഫ, പ്രിവണ്റ്റീവ് ഓഫീസര്‍ എന്‍.പി.ജോസ്, കെ.എ.ഷാലു, പി.വി.തോമസ്, പി.ജി.അനൂപ് എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.
മംഗളം 26.10.2011
No comments:
Post a Comment