പെരുമ്പാവൂറ്‍: കൂവപ്പടി ഗ്രാമപഞ്ചായത്തില്‍ പട്ടികജാത/പട്ടികവര്‍ഗ്ഗ ഫണ്ട് ഉപയോഗിച്ച് നിര്‍മ്മിച്ചുകൊണ്ടിരിക്കുന്ന കമ്മ്യൂണിറ്റിഹാളിന് അയ്യന്‍കാളിയുടെ പേരിടണമെന്ന് കേരളപുലയന് മഹാസഭ ചേരാനല്ലൂറ്‍ കുടുംബയോഗം അധികാരികളോടാവശ്യപ്പെട്ടു.
പഞ്ചായത്തിലെ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെട്ടിട്ടുള്ള പട്ടികജാതിക്കാരായ തൊഴിലാളികളെ പണിയ്ക്ക് ഇറക്കാതെ അവഗണിയ്ക്കുന്നതിനെതിരേയും യോഗം പ്രമേയം പാസാക്കി. കേരളപുലയന്മഹാസഭ കുന്നത്തുനാട് താലൂക്ക് യൂണിയന് വൈസ് പ്രസിഡണ്റ്റ് കെ.സുതന് ഉദ്ഘാടനം ചെയ്തു. വി.എ അനിത അദ്ധ്യക്ഷത വഹിച്ചു. ജില്ലാകമ്മിറ്റിയംഗം എ.കെ കുഞ്ഞപ്പന്, സെക്രട്ടറി ഷാജി രാജന്, വൈസ് പ്രസിഡണ്റ്റ് വി.കെ ശിവന് ജോയിണ്റ്റ് സെക്രട്ടറി രമണി രാജന് എന്നിവര്‍ പ്രസംഗിച്ചു.
മംഗളം 12.10.11
No comments:
Post a Comment