പെരുമ്പാവൂറ്‍: പുല്ലുവഴി മലമുറിയില്‍ പ്ളൈവുഡ് ഫാക്ടറിയോട് ചേര്‍ന്ന് അന്യസംസ്ഥാനക്കാരായ കമ്പനിത്തൊഴിലാളികള്‍ പാര്‍ക്കുന്ന ലേബര്‍ ക്യാമ്പില്‍നിന്ന് സെപ്റ്റിക് ടാങ്ക് മാലിന്യം കനാലില്‍ തള്ളിയ സംഭവത്തില്‍ പ്ളൈവുഡ് കമ്പനി ഉടമയെ ഉടന്‍ അറസ്റ്റുചെയ്യണമെന്ന് മനുഷ്യാവകാശ പരിസ്ഥിതി സംഘടനയായ മാനവദീപ്തി ആവശ്യപ്പെട്ടു.
പരിഷ്ക്യത സമൂഹത്തിന് അപമാനവും അറപ്പും ഉളവാകുന്ന ഇത്തരം കുറ്റക്യത്യങ്ങള്‍ ആവര്‍ത്തിക്കപ്പെടാതിരിക്കാന്‍ യഥാര്‍ത്ഥ കുറ്റവാളികള്‍ രക്ഷപ്പെടാന്‍ അനുവദിക്കരുതെന്നും സംഘടനയുടെ കേന്ദ്രകമ്മിറ്റി ഓഫീസ് ഉദ്ഘാടനത്തോടനുബന്ധിച്ച് ചേര്‍ന്ന പൊതുസമ്മേളനം ആവശ്യപ്പെട്ടു. ലേബര്‍ ക്യാമ്പിന് താഴെ കേവലം അന്‍പത് അടി അകലെയുള്ള പെരിയാര്‍വാലി സബ്കനാലിലാണ് മാലിന്യം തള്ളിയത്. മാലിന്യം നീക്കം ചെയ്യുന്നതിന് കൊച്ചിയിലുള്ള ഒരു സ്ഥാപനത്തിന് ക്വട്ടേഷന്‍ നല്‍കി എന്ന് വരുത്തിത്തീര്‍ക്കാനുള്ള ശ്രമം ലേബര്‍ ക്യാമ്പിണ്റ്റെ നടത്തിപ്പുകാര്‍കൂടിയായ പ്ളൈവുഡ് കമ്പനിഉടമക്ക് രക്ഷപ്പെടാനുള്ള കബളിപ്പിക്കല്‍ തന്ത്രമാണ്. ഇപ്രകാരം സമ്മതിച്ചാല്‍ പോലും കണ്‍മുന്‍പിലെ കനാലില്‍ മാലിന്യം നിക്ഷേപിക്കാന്‍ കമ്പനിയുടമ കൂട്ടു നില്‍ക്കുകയായിരുന്നു. നിക്യഷ്ടമായ ഈ സംഭവത്തിന് ഉത്തരവാദികളായവരെ കേസ്സില്‍ നിന്ന് ഒഴിവാക്കാന്‍ ഗ്രാമപഞ്ചായത്ത് അധിക്യതരും പോലീസും ഗൂഢാലോചന നടത്തുകയാണെന്നും സമ്മേളനം ആരോപിച്ചു.
നാട്ടുകാരെ ബോധ്യപ്പെടുത്താന്‍ സെപ്റ്റിക്ക് ടാങ്ക് ശുചീകരണ സ്ഥാപനത്തിനെതിരെ സാക്ഷികളോ മതിയായ തെളിവുകളോ കണ്ടെത്താതെ കേസ്സെടുത്തും ലേബര്‍ ക്യാമ്പ് ചുരുക്കം ദിവസങ്ങള്‍ അടച്ചിട്ടും പ്രശ്നം നിസ്സാരവല്‍ക്കരിക്കാനാണ് അധിക്യതരുടെ ശ്രമം. പോലീസ് അധികാരികളുടെ ഭാഗത്തുനിന്നുണ്ടാകുന്ന കുറ്റകരമായ അനാസ്ഥ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുവാനുള്ള പ്രത്സാഹനം കൂടിയാണെന്നും സമ്മേളം കുറ്റപ്പെടുത്തി. കനാലുകളിലും ശുദ്ധജലസ്രോതസ്സുകളിലും മാലിന്യം തള്ളുന്നവര്‍ക്കെതിരെ ദീര്‍ഘകാലത്തെ കഠിനശിക്ഷ ഉറപ്പാക്കത്തക്കവണ്ണം കുറ്റക്യത്യങ്ങള്‍ക്കുള്ള ശിക്ഷാവ്യവസ്ഥ പരിഷ്ക്കരിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.

പെരുമ്പാവൂറ്‍ മുനിസിപ്പല്‍ വെജിറ്റബിള്‍ ഷോപ്പിംഗ് കോംപ്ളക്സില്‍ തുടങ്ങുന്ന മാനവദീപ്തി കേന്ദ്ര കമ്മിറ്റി ഓഫീസ് മുന്‍ നിയമസഭാ സ്പീക്കര്‍ പി.പി തങ്കച്ചന്‍ ഉദ്ഘാടനം ചെയ്തു. മാനവദീപ്തി പ്രസിഡണ്റ്റ് വറുഗീസ് പുല്ലുവഴി അദ്ധ്യക്ഷത വഹിച്ചു. കെ.പി ധനപാലന്‍ എം.പി മുഖ്യ പ്രഭാഷണം നടത്തി. മുനിസിപ്പല്‍ ചെയര്‍മാന്‍ കെ.എം.എ സലാം, പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകനായ ജോണ്‍ പെരുവന്താനം, അഡ്വ. ജെയ്സണ്‍ ജോസഫ്, ഫാ. ജോസ് മാപ്പിളമാട്ടേല്‍, ശിവന്‍ കദളി, കെ.എം ഇല്യാസ്, പോള്‍ ആത്തുങ്കല്‍, സലിം ഫാറൂഖി, പീറ്റര്‍ ജെ. തറയില്‍, കെ.ആര്‍ നാരായണപിള്ള, കെ.എ ജയന്‍ എന്നിവര്‍ പ്രസംഗിച്ചു.
മംഗളം 10.10.11
No comments:
Post a Comment