പെരുമ്പാവൂറ്‍: കുന്നത്തുനാട് താലൂക്ക് പ്രദേശത്തെ പാറമട ഉടമകളുടെ വീടുകള്‍ കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ റെയ്ഡില്‍ വാന്‍ സ്ഫോടക ശേഖരവും വാറ്റുചാരായവും പിടിച്ചെടുത്തു.
വേങ്ങൂരിലെ പാറമടയുടമയും സി.പി.എം നേതാവുമായ വേങ്ങൂറ്‍ കോട്ടപ്പുറം എല്‍ദോസിണ്റ്റെ വീട്ടില്‍ നിന്നും വീടിനടുത്ത് ഇയാള്‍ വാടകക്കെടുത്തിരുന്ന വീട്ടില്‍നിന്നുമാണ് ഇവ പിടിച്ചെടുത്തത്. വാടക വീട്ടില്‍ അനധികൃതമായി സൂക്ഷിച്ചിരുന്ന 18 ചാക്ക് അമോണിയം നൈട്രേറ്റും, 100 കിലോഗ്രാം നൈട്രേറ്റ് മിക്സ്സറും, 3550 ലിറ്റ്രനേറ്ററും, 1300 മീറ്റര്‍ ഫ്യൂസ് വയറും പൊലീസ് കണ്ടെടുത്തു. സ്വന്തംവീട്ടില്‍ നിന്ന് അനധികൃതമായി സൂക്ഷിച്ചിരുന്ന 50 ലിറ്റര്‍ വാറ്റുചാരായം പിടിച്ചെടുത്തിട്ടുണ്ട്. വീട്ടില്‍ കന്നാസുകളിലായാണ് ചാരായം സൂക്ഷിച്ചിരുന്നത്. ഇതുമായി ബന്ധപ്പെട്ട് എല്‍ദോസിണ്റ്റെ മകന്‍ എബിന്‍ എല്‍ദോസിനെ (19) പൊലീസ് കസ്റ്റഡിയിലെടുത്തു. ഒളിവില്‍പോയ എല്‍ദോസിനെ കണ്ടെത്താന്‍ കുറുപ്പംപടി പൊലീസ് അന്വേഷണം ശക്തമാക്കിയിട്ടുണ്ട്.
റൂറല്‍ എസ്.പി അര്‍ഷിത അട്ടല്ലൂരിയുടെ നിര്‍ദേശപ്രകാരം വെള്ളിയാഴ്ചയാണ് വ്യാപക റെയ്ഡ് നടന്നത്. പെട്ടമല, ചുണ്ടക്കുഴി, വേങ്ങൂറ്‍, കാലടി, മലയാറ്റൂറ്‍ പ്രദേശങ്ങളില്‍ പാറമട ഉടമകളുടെ വീടുകളില്‍ റെയ്ഡുനടന്നു. പാറമടകളുടെ മറവില്‍ അനധികൃത ഇടപാടുകള്‍ നടക്കുന്നതായും സ്ഫോടക വസ്തുക്കള്‍ സൂക്ഷിക്കുന്നതായും പരാതിയുണ്ട്. ഇവകണ്ടെത്തുന്നതിണ്റ്റെ ഭാഗമായാണ് ഈ നടപടി.
കുറുപ്പംപടി സി.ഐ ക്രിസ്പ്പിന്‍ സാം, പെരുമ്പാവൂറ്‍ സി.ഐ വി.റോയ് എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് റെയ്ഡ് നടത്തുന്നത്.
മാധ്യമം 01.10.2011
No comments:
Post a Comment